ഹരിനാമകീർത്തനം

Auto-scrollSpeed 3

Touch the screen or press any key to pause.

Reading settings

Text size
Show
Layout (wide screens)
Line spacing
  1. നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ, സകല സന്താപനാശക, ജ- ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

  2. ഓങ്കാരമായ പൊരുൾ മൂന്നായ് പിരിഞ്ഞുടനെ- യാങ്കാരമായതിനു താൻതന്നെ സാക്ഷിയതു ബോധം വരുത്തുവതിനാളായിനിന്ന പര- മാചാര്യരൂപ ഹരി നാരായണായ നമഃ

  3. ഒന്നായ നിന്നെയിഹ രണ്ടെന്നുകണ്ടളവി- ലുണ്ടായൊരിണ്ടൽ ബത മിണ്ടാവതല്ല മമ പണ്ടേക്കണക്കെ വരുവാൻ നിൻകൃപാവലിക- ളുണ്ടാകയെങ്കലിഹ നാരായണായ നമഃ

  4. ആനന്ദചിന്മയ! ഹരേ! ഗോപികാരമണ! ഞാനെന്നഭാവമതു തോന്നായ്‌കവേണമിഹ; തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി തോന്നേണമേ വരദ, നാരായണായ നമഃ

  5. അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു കണ്ണായിരുന്ന പൊരുൾ താനെന്നുറയ്‌ക്കുമള- വാനന്ദമെന്തു! ഹരിനാരായണായ നമഃ

  6. ഹരിനാമകീർത്തനമിതുരചെയ്‌വതിന്നു ഗുരു- വരുളാലെ ദേവകളുമരുൾചെയ്‌ക ഭൂസുരരും നരനായ് ജനിച്ചു ഭുവി മരണം ഭവിപ്പളവു- മുരചെയ്‌വതിന്നരുൾക നാരായണായ നമഃ

  7. ശ്രീമൂലമായ പ്രകൃതീങ്കൽത്തുടങ്ങി ജന- നാന്ത്യത്തൊളം പരമഹാമായ തന്റെ ഗതി ജന്മങ്ങളും പലകഴിഞ്ഞാലുമില്ലവധി കർമ്മത്തിനും പരമ നാരായണായ നമഃ

  8. ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ- കപ്പോളപോലെ ജനനാന്ത്യേന നിത്യഗതി ത്വദ്ഭക്തി വർദ്ധനമുദിക്കേണമെന്മനസി നിത്യം തൊഴായ്‌വരിക നാരായണായ നമഃ

  9. ണത്താരിൽമാനനി മണാളൻ പുരാണപുരു- ഷൻ ഭക്തവത്സലനനന്താദിഹീനനിതി ചിത്തത്തിലച്യുത!കളിപ്പന്തലിട്ടു വിള- യാടീടുകെന്മനസി നാരായണായ നമഃ

  10. പച്ചക്കിളിപ്പവിഴപാൽവർ‍ണ്ണമൊത്തനിറ- മിച്ഛിപ്പവർക്കു ഷഡാധാരം കടന്നുപരി വിശ്വസ്ഥിതിപ്രളയസൃഷ്ടിക്കു സത്വരജ- സ്തമോഭേദരൂപ ഹരി നാരായണായ നമഃ

  11. തത്വത്തിനുള്ളിലുദയം ചെയ്തിടുന് നപൊരു- ളെത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു മുക്തിക്കുതക്കൊരുപദേശം തരും, ജനന- മറ്റീടുമന്നവനു നാരായണായ നമഃ

  12. യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ സമ്പൂർണ്ണലേഖനഗിരം കേട്ടു ധർമ്മപതി എൻ പക്കലുള്ള ദുരിതം പാർത്തു കാണുമള- വംഭോരുഹാക്ഷ! ഹരി നാരായണായ നമഃ

  13. നക്ഷത്രപംക്തികളുമിന്ദുപ്രകാശവു- മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവു് പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു രക്ഷിക്കയെന്നടിമ നാരായണായ നമഃ

  14. മത്‌പ്രാണനും പരനുമൊന്നെന്നുറപ്പവനു തത്‌പ്രാണദേഹവുമനിത്യം കളത്രധനം സ്വപ്നാദിയിൽ പലതുകണ്ടിട്ടുണർന്നവനൊ- ടൊപ്പം ഗ്രഹിക്ക ഹരി നാരായണായ നമഃ

  15. അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു- മംഭോരുഹാക്ഷമിതി വാഴ്‌ത്തുന്നു ഞാനുമിഹ അൻപത്തൊരക്ഷരവുമോരോന്നിതെന്മൊഴിയി- ലൻപോടു ചേർക്ക ഹരി നാരായണായ നമഃ

  16. ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി- താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി- കീർത്തിപ്പതിന്നരുൾക നാരായണായ നമഃ

  17. ഇക്കണ്ടവിശ്വമതുമിന്ദ്രാദിദേവകളു- മർക്കേന്ദുവഹ്നികളോടൊപ്പം ത്രിമൂർത്തികളും അഗ്രേ വിരാട് പുരുഷ! നിന്മൂലമക്ഷരവു- മോർക്കായ് വരേണമിഹ നാരായണായ നമഃ

  18. ഈവന്ന മോഹമകലെപ്പോവതിന്നു പുന- രീവണ്ണമുള്ളൊരുപദേശങ്ങളില്ലുലകിൽ ജീവന്നു കൃഷ്ണഹരി ഗോവിന്ദരാമ തിരു- നാമങ്ങൾ ചൊല്ക ഹരി നാരായണായ നമഃ

  19. ഉള്ളിൽ കനത്ത മദമാത്സര്യമെന്നിവക- ളുള്ളോരുകാലമുടനെന്നാകിലും മനസി ചൊല്ലുന്നിതാരു തിരുനാമങ്ങളന്നവനു നല്ലൂ ഗതിക്കു വഴി നാരായണായ നമഃ

  20. ഊരിന്നുവേണ്ട ചില ഭാരങ്ങൾ വേണ്ടതിനു നീരിന്നുവേണ്ട നിജദാരങ്ങൾ വേണ്ടതിനു നാരായണാച്യുതഹരേ എന്നതിന്നൊരുവർ നാവൊന്നേ വേണ്ടു ഹരി നാരായണായ നമഃ

  21. ഋതുവായപെണ്ണിനുമിരപ്പവനും ദാഹകനും പതിതന്നുമഗ്നിയജനം ചെയ്തഭൂസുരനും ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട- നരുതാത്തതല്ല ഹരി നാരായണായ നമഃ

  22. ൠഭോഷനെന്നു ചിലർ ഭാഷിക്കിലും ചിലർ ക- ളിപ്പാപിയെന്നു പറയുന്നാകിലും മനസി ആവോ നമുക്കു തിരിയാ എന്നുറച്ചു തിരു- നാമങ്ങൾ ചൊൽക ഹരി നാരായണായ നമഃ

  23. ഌത്സ്മാദിചേർത്തൊരു പൊരുത്തം നിനയ്ക്കിലുമി- തജിതന്റെ നാമഗുണമതിനിങ്ങു വേണ്ട ദൃഢം ഒരുകോടികോടി തവ തിരുനാമമുള്ളവയി- ലരുതാത്തതില്ല ഹരി നാരായണായ നമഃ

  24. ൡകാരമാദിമുതലായിട്ടു ഞാനുമിഹ കൈകൂപ്പിവീണുടനിരക്കുന്നു നാഥനോടു ഏകാന്തഭക്തിയകമേ വന്നുദിപ്പതിനു വൈകുന്നതെന്തു ഹരി നാരായണായ നമഃ

  25. എണ്ണുന്നു നാമജപരാഗാദി പോയിടുവാ- നെണ്ണുന്നിതാറുപടി കേറികടപ്പത്തിനു കണ്ണും മിഴിച്ചിവനിരിക്കുന്നൊരേ നിലയി - ലെണ്ണാവതല്ല ഹരി നാരായണായ നമഃ

  26. ഏകാന്ത യോഗികളിലാകാംക്ഷകൊണ്ടുപര- മേകാന്തമെന്നവഴി പോകുന്നിതെന്മനവും കാകൻ പറന്നു പുനരന്നങ്ങൾ പോയവഴി- പോകുന്നപോലെ ഹരി നാരായണായ നമഃ

  27. ഐയ്യഞ്ചുമഞ്ചുമുടനയ്യാറുമെട്ടുമുട- നവ്വണ്ണമെട്ടുമുടനെൺമൂന്നുമേഴുമഥ ചൊവ്വോടൊരഞ്ചുമപി രണ്ടൊന്നു തത്വമതിൽ മേവുന്ന നാഥ ജയ നാരായണായ നമഃ

  28. ഒന്നിനു തത്വമിതു ദേഹത്തിനൊത്തവിധം എത്തുന്നിതാർക്കുമൊരുഭേദം വരാതെഭുവി മർത്യന്റെ ജന്മനില പാപം വെടിഞ്ഞിടുകി - ലെത്തുന്നു മോക്ഷമതിൽ നാരായണായ നമഃ

  29. ഓതുന്നു ഗീതകളിതെല്ലാമിതെന്നപൊരു- ളേതെന്നു കാണ്മതിനു പോരാ മനോബലവും ഏതെങ്കിലും കിമപി കാരുണ്യമിന്നുതവ സാധിക്കവേണ്ടു ഹരി നാരായണായ നമഃ

  30. ഔദുംബരത്തിൽ മശകത്തിന്നു തോന്നുമതിൻ മീതേ കദാപി സുഖമില്ലെന്നു തത്പരിചു ചേതോവിമോഹിനി മയക്കായ്‌ക മായ തവ ദേഹോഽഹമെന്ന വഴി നാരായണായ നമഃ

  31. അംഭോജസംഭവനുമൻപോ ടുനീന്തിബത വൻമോഹവാരിധിയിലെന്നേടമോർത്തു മമ വൻ പേടി പാരമിവനൻപോടടായ്‌വതിന്നു മുൻപേ തൊഴാമടികൾ നാരായണായ നമഃ

  32. അപ്പാശവും വടിയുമായ്ക്കൊണ്ടജാമിളനെ മുല്പാടുചെന്നു കയറിട്ടോരു കിങ്കരരെ പില്പാടുചെന്നഥ തടുത്തോരുനാൽവരെയു- മപ്പോലെ നൗമി ഹരി നാരായണായ നമഃ

  33. കഷ്ടം! ഭവാനെയൊരുപാണ്ഡ്യൻ ഭജിച്ചളവ- ഗസ്ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ നക്രേണ കാൽക്കഥ കടിപ്പിച്ചതെന്തിനതു- മോർക്കാവതല്ല ഹരി നാരായണായ നമഃ

  34. ഖട്വാംഗനെന്ന ധരണീശന്നു കാൺകൊരു മുഹൂ൪ത്തേന നീ ഗതികൊടുപ്പാനുമെന്തു വിധി ഒട്ടല്ല നിൻ കളികളിപ്പോലെ തങ്ങളിൽ വി- രുദ്ധങ്ങളായവകൾ നാരായണായ നമഃ

  35. ഗ൪വ്വിച്ചു വന്നൊരു ജരാസന്ധനോടു യുധി ചൊവ്വോടു നില്പതിനു പോരാ നിനക്കു ബല൦ അവ്വാരിധൗ ദഹനബാണ൦ തൊടുത്തതു തി- ളപ്പിപ്പതിന്നു മതി നാരായണായ നമഃ

  36. ഘർമ്മാതപം കുളിർനിലാവെന്നു തമ്പിയൊടു ചെമ്മേ പറഞ്ഞു നിജപത്നീം പിരിഞ്ഞളവു തന്നെപ്പിരിഞ്ഞു മറുകിച്ചാ മൃഗാക്ഷികളെ വൃന്ദാവനത്തിലഥ നാരായണായ നമഃ

  37. ങാനം കണക്കെയുടനഞ്ചക്ഷരങ്ങളുടെ- യൂനം വരുത്തിയൊരു നക്തഞ്ചരിക്കു ബത! കൂന്നോരു ദാസിയെ മനോജ്ഞാംഗിയാക്കിയതു- മൊന്നല്ലെയാളു, ഹരി നാരായണായ നമഃ

  38. ചമ്മട്ടിപൂണ്ടു കടിഞ്ഞാണും മുറുക്കിയുട- നിന്ദ്രാത്മജന്നു യുധി തേർപൂട്ടിനിന്നു ബത! ചെമ്മേ മറഞ്ഞൊരു ശരം കൊണ്ടുകൊന്നതുമൊ- രിന്ദ്രാത്മജന്നെ ഹരി നാരായണായ നമഃ

  39. ഛന്നത്വമാർന്ന കനൽപോലേ നിറഞ്ഞുലകിൽ ചിന്നുന്ന നിൻ മഹിമയാർക്കും തിരിക്കരുത് അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിക- ളെന്നത്രെ തോന്നി ഹരി നാരായണായ നമഃ

  40. ജന്തുക്കളുള്ളിൽ വിലസീടുന്ന നിന്നുടയ ബന്ധം വിടാതെ പരിപൂർണ്ണാത്മനാ സതതം തന്തും മണിപ്രകരഭേദങ്ങൾപോലെ പര- മെന്തെന്തു ജാതമിഹ നാരായണായ നമഃ

  41. ഝങ്കാരനാദമിവ യോഗീന്ദ്രരുള്ളിലുമി- തോതുന്ന ഗീതികളിലും പാല്പയോധിയിലും ആകാശവീഥിയിലുമൊന്നായ് നിറഞ്ഞരുളു- മാനന്ദരൂപ! ഹരിനാരായണായ നമഃ

  42. ഞാനെന്നുമീശ്വരനിതെന്നും വളർന്നളവു ജ്ഞാനദ്വയങ്ങൾ പലതുണ്ടായതിന്നുമിഹ മോഹം നിമിത്തമതുപോകും പ്രകാരമപി ചേതസ്സിലാക മമ നാരായണായ നമഃ

  43. ടങ്കം കുരംഗവുമെടുത്തിട്ടു പാതിയുടൽ ശംഖം രഥാംഗവുമെടുത്തിട്ടു പാതിയുടൽ ഏകാക്ഷരം തവ ഹി രൂപം നിനപ്പവനു പോകുന്നു മോഹവഴി നാരായണായ നമഃ

  44. ഠായങ്ങൾ ഗീതമിവ നാദപ്രയോഗമുട- നേകശ്രുതീങ്കലൊരുമിക്കുന്നപോലെയുമി- തേകാക്ഷരത്തിലിതടങ്ങുന്നു സർവ്വവുമി- താകാശസൂക്ഷ്മതനു നാരായണായ നമഃ

  45. ഡംഭാദിദോഷമുടനെട്ടും കളഞ്ഞു ഹൃദി- മുമ്പേ നിജാസനമുറച്ചേകനാഡിയുടെ കമ്പം കളഞ്ഞു നിലയാറും കടപ്പതിന്നു തുമ്പങ്ങൾ തീർക്ക ഹരിനാരായണായ നമഃ

  46. ഢക്കാമൃദംഗതുടിതാളങ്ങൾ പോലെയുട- നോർക്കാമതിന്നിലയിലിന്നേടമോർത്തു മമ നിൽക്കുന്നതല്ല മനമാളാനബദ്ധകരി- തീൻകണ്ടപോലെ ഹരിനാരായണായ നമഃ

  47. ണത്വാപരം പരിചു കർമ്മവ്യാപായമിഹ മദ്ധ്യേഭവിക്കിലുമതില്ലെങ്കിലും കിമപി തത്വാദിയിൽ പരമുദിച്ചോരു ബോധമതു- ചിത്തേ വരേണ്ടതിഹ നാരായണായ നമഃ

  48. തത്വാർത്ഥമിത്ഥമഖിലത്തിന്നുമുണ്ടുബത! ശബ്ദങ്ങളുള്ളിൽ വിലസീടുന്ന നിന്നടിയിൽ മുക്തിക്കു കാരണമിതേശബ്ദമെന്നു തവ വാക്യങ്ങൾ തന്നെ ഹരി നാരായണായ നമഃ

  49. ഥല്ലിന്നു മീതെ പരമില്ലെന്നുമോർത്തുമുട- നെല്ലാരോടും കുതറി വാപേശിയും സപദി തള്ളിപ്പുറപ്പെടുമഹംബുദ്ധികൊണ്ടു ബത! കൊല്ലുന്നു നീ ചിലരെ നാരായണായ നമഃ

  50. ദംഭായ വന്മരമതിന്നുള്ളിൽ നിന്നു ചില കൊമ്പും തളിർത്തവധിയില്ലാത്ത കായ്‌കനികൾ അൻപോടിതത്തരുവിൽ വാഴായ്‌വതിന്നു ഗതി നിൻ പാദഭക്തി ഹരി നാരായണായ നമഃ

  51. ധന്യോഽഹമെന്നുമിതി മാന്യോഽഹമെന്നുമിതി പുണ്യങ്ങൾ ചെയ്ത പുരുഷൻ ഞാനിതെന്നുമിതി ഒന്നല്ലകാൺകൊരു കൊടുങ്കാടുദന്തിമയ- മൊന്നിച്ചുകൂടിയതു നാരായണായ നമഃ

  52. നന്നായ് ഗതിക്കൊരു സഹസ്രാരധാരയില തന്നീറ്റിൽ നിൻകരുണ വന്മാരി പെയ്‌തുപുനഃ മുന്നം മുളച്ചമുള ഭക്തിക്കുവാഴ്‌ത്തുവതു- മിന്നേ കൃപാനിലയ നാരായണായ നമഃ

  53. പലതും പറഞ്ഞു പകൽ കളയുന്നനാവുതവ തിരുനാമകീർത്തനമിതതിനായ്‌ വരേണമിഹ കലിയായ കാലമിതിലതുകൊണ്ടു മോക്ഷഗതി എളുതെന്നു കേൾപ്പു ഹരി നാരായണായ നമഃ

  54. ഫലമില്ലയാതെ മമ വശമാക്കൊലാ ജഗതി മലമൂത്രമായതടി പലനാളിരുത്തിയുടൻ അളവില്ലയാതെ വെളിവകമേയുദിപ്പതിന്നു കളയായ്‌ക കാലമിനി നാരായണായ നമഃ

  55. ബന്ധുക്കളർത്ഥഗൃഹപുത്രാദിജാലമതിൽ ബന്ധിച്ചവന്നുലകിൽ നിൻ‌തത്ത്വമോർക്കിലുമ- തന്ധന്നു കാട്ടിയൊരു കണ്ണാടിപോലെ വരു- മെന്നാക്കിടൊല്ല ഹരിനാരായണായ നമഃ

  56. ഭക്ഷിപ്പതിന്നു ഗുഹപോലേ പിളർന്നുമുഖ- മയ്യോ! കൃതാന്തനിഹ പിമ്പേ നടന്നു മമ എത്തുന്നു ദർദുരമുരത്തോടു പിമ്പെയൊരു സർപ്പം കണക്കെ ഹരി നാരായണായ നമഃ

  57. മന്നിങ്കൽ വന്നിഹ പിറന്നന്നു തൊട്ടു പുന- രെന്തൊന്നു വാങ്മനസുകായങ്ങൾ ചെയ്‌തതതു- മെന്തിന്നി�മേലിലതുമെല്ലാം നിനക്കു ഹൃദി- സന്തോഷമായ്‌ വരിക നാരായണായ നമഃ

  58. യാതൊന്നു കാണ്മതതു നാരായണപ്രതിമ യാതൊന്നു കേൾപ്പതതു നാരായണശ്രുതികൾ യാതൊന്നു ചെയ്‌വതതു നാരായണാർച്ചനകൾ യാതൊന്നതൊക്കെ ഹരി നാരായണായ നമഃ

  59. രവികോടി തുല്യമൊരു ചക്രം കരത്തിലിഹ ഫണിരാജനെപ്പൊഴുമിരിപ്പാൻ, കിടപ്പതിനും അണിയുന്നതൊക്കെ വനമാലാദികൗസ്തുഭവു- മകമേ ഭവിപ്പതിനു നാരായണായ നമഃ

  60. ലക്ഷം പ്രകാരമൊടു സൃഷ്ടിപ്പതിന്നുമതു രക്ഷിപ്പതിന്നുമതു ശിക്ഷിപ്പതിന്നുമിഹ വിക്ഷേപമാവരണമീ രണ്ടു ശക്തികള- തിങ്കേന്നുദിച്ചു ഹരി നാരായണായ നമഃ

  61. വദനം നമുക്കു ശിഖി വസനങ്ങൾ സന്ധ്യകളു- മുദരം നമുക്കുദധിയുലകേഴുരണ്ടുമിഹ ഭുവനം നമുക്കു ശിവനേത്രങ്ങൾ രാത്രിപക- ലകമേ ഭവിപ്പതിനു നാരായണായ നമഃ

  62. ശക്തിക്കു തക്ക വഴിയിത്ഥം ഭജിപ്പവനു ഭക്ത്യാ വിദേഹദൃഢവിശ്വാസമോടു ബത ഭക്ത്യാ കടന്നു തവ തൃക്കാൽ പിടിപ്പതിന- യയ്‌ക്കുന്നതെന്നു ഹരി നാരായണായ നമഃ

  63. ഷഡ്‌വൈരികൾക്കു വിളയാട്ടത്തിനാക്കരുതു ചിത്താംബുജം മമ ഹി സദ്ധ്യാനരംഗമതിൽ തത്രാപി നിത്യവുമൊരിക്കലിരുന്നരുൾക ചിത്താംബുജേ മമ ച നാരായണായ നമഃ

  64. സത്യം വദാമി മമ ഭൃത്യാദിവർഗ്ഗമതു- മർത്ഥം കളത്രഗൃഹ പുത്രാദിജാലമതു- മൊക്കെ ത്വദർപ്പണമതാക്കീട്ടു ഞാനുമിഹ തൃക്കാൽക്കൽ വീണു ഹരി നാരായണായ നമഃ

  65. ഹരനും വിരിഞ്ചനുമിതമരാധിനായകനു- മറിയുന്നതില്ല തവ മറിമായ തൻ മഹിമ അറിവായ്‌ മുതൽക്കരളിലൊരുപോലെ നിന്നരുളും പരജീവനിൽത്തെളിക നാരായണായ നമഃ

  66. ളത്വം കലർന്നിതു ലകാരത്തിനപ്പരിചു തത്ത്വം നിനക്കിലൊരു ദിവ്യത്വമുണ്ടു തവ കത്തുന്നപൊന്മണിവിളക്കെന്നപോലെ ഹൃദി നിൽക്കുന്ന നാഥ ഹരി നാരായണായ നമഃ

  67. ക്ഷരിയായൊരക്ഷരമതിങ്കേന്നുദിച്ചതിതു ലിപിയേഴുമക്ഷരമിതെന്നങ്ങുരപ്പു ജനം അറിയാവതല്ല തവപരമാക്ഷരസ്യ പൊരുൾ അറിയാറുമായ്‌ വരിക നാരായണായ നമഃ

  68. കരുണാപയോധി മമ ഗുരുനാഥനിസ്തുതിയെ വിരവോടുപാർത്തു പിഴ വഴിപോലെ തീർത്തരുൾക ദുരിതാബ്ധിതൻ നടുവിൽ മറിയുന്നവർക്കു പര- മൊരു പോതമായ് വരിക നാരായണായ നമഃ

  69. മദമാത്സരാദികൾ മനസ്സിൽ തൊടാതെ ജന- മിതുകൊണ്ടു വാഴ്‌ത്തുക നമുക്കും ഗതിക്കു വഴി ഇതു കേൾക്കതാനിതൊരു മൊഴി താൻ പഠിപ്പവനും പതിയാ ഭവാംബുധിയിൽ നാരായണായ നമഃ

Roman transliteration (IAST)

Automatic transliteration.

  1. nārāyaṇāya namaḥ nārāyaṇāya namaḥ nārāyaṇāya namaḥ nārāyaṇāya namaḥ nārāyaṇa, sakala santāpanāśaka, ja- gannātha viṣṇu hari nārāyaṇāya namaḥ

  2. oṅkāramāya pòruൾ mūnnāy piriññuṭanè- yāṅkāramāyatinu tāൻtannè sākṣiyatu bodhaṃ varuttuvatināl̤āyininna para- mācāryarūpa hari nārāyaṇāya namaḥ

  3. ònnāya ninnèyiha raṇṭènnukaṇṭal̤avi- luṇṭāyòriṇṭaൽ bata miṇṭāvatalla mama paṇṭekkaṇakkè varuvāൻ niൻkṛpāvalika- l̤uṇṭākayèṅkaliha nārāyaṇāya namaḥ

  4. ānandacinmaya! hare! gopikāramaṇa! ñānènnabhāvamatu tonnāy‌kaveṇamiha; tonnunnatākilakhilaṃ ñānitènnavaḻi tonneṇame varada, nārāyaṇāya namaḥ

  5. aർkkānalādi vèl̤ivòkkè grahikkumòru kaṇṇinnu kaṇṇu manamākunna kaṇṇatinu kaṇṇāyirunna pòruൾ tānènnuṟay‌kkumal̤a- vānandamèntu! harinārāyaṇāya namaḥ

  6. harināmakīർttanamituracèy‌vatinnu guru- varul̤ālè devakal̤umaruൾcèy‌ka bhūsuraruṃ naranāy janiccu bhuvi maraṇaṃ bhavippal̤avu- muracèy‌vatinnaruൾka nārāyaṇāya namaḥ

  7. śrīmūlamāya prakṛtīṅkaൽttuṭaṅṅi jana- nāntyattòl̤aṃ paramahāmāya tanṟè gati janmaṅṅal̤uṃ palakaḻiññālumillavadhi kaർmmattinuṃ parama nārāyaṇāya namaḥ

  8. gaർbhasthanāy bhuvi janiccuṃ mariccumuda- kappol̤apolè jananāntyena nityagati tvadbhakti vaർddhanamudikkeṇamènmanasi nityaṃ tòḻāy‌varika nārāyaṇāya namaḥ

  9. ṇattāriൽmānani maṇāl̤aൻ purāṇapuru- ṣaൻ bhaktavatsalananantādihīnaniti cittattilacyuta!kal̤ippantaliṭṭu vil̤a- yāṭīṭukènmanasi nārāyaṇāya namaḥ

  10. paccakkil̤ippaviḻapāൽvaർ‍ṇṇamòttaniṟa- micchippavaർkku ṣaḍādhāraṃ kaṭannupari viśvasthitipral̤ayasṛṣṭikku satvaraja- stamobhedarūpa hari nārāyaṇāya namaḥ

  11. tatvattinul̤l̤iludayaṃ cèytiṭun napòru- l̤èttīṭuvāൻ gurupadānte bhajippavanu muktikkutakkòrupadeśaṃ taruṃ, janana- maṟṟīṭumannavanu nārāyaṇāya namaḥ

  12. yèൻpāpamòkkèyaṟivāൻ citraguptanuṭè sampūർṇṇalekhanagiraṃ keṭṭu dhaർmmapati èൻ pakkalul̤l̤a duritaṃ pāർttu kāṇumal̤a- vaṃbhoruhākṣa! hari nārāyaṇāya namaḥ

  13. nakṣatrapaṃktikal̤uminduprakāśavu- mòl̤ikkuṃ divākaranudiccaṅṅuyaർnnal̤avu pakṣīgaṇaṃ garuḍanèkkaṇṭu kaitòḻutu rakṣikkayènnaṭima nārāyaṇāya namaḥ

  14. mat‌prāṇanuṃ paranumònnènnuṟappavanu tat‌prāṇadehavumanityaṃ kal̤atradhanaṃ svapnādiyiൽ palatukaṇṭiṭṭuṇaർnnavanò- ṭòppaṃ grahikka hari nārāyaṇāya namaḥ

  15. aൻpeṇamènmanasi śrīnīlakaṇṭhaguru- maṃbhoruhākṣamiti vāḻ‌ttunnu ñānumiha aൻpattòrakṣaravumoronnitènmòḻiyi- laൻpoṭu ceർkka hari nārāyaṇāya namaḥ

  16. ādyakṣarattilul̤avāyònnitòkkèyumi- tādyakṣarattilitaṭaṅṅunnatuṃ karuti ādyakṣarālivayiloronnèṭuttu pari- kīർttippatinnaruൾka nārāyaṇāya namaḥ

  17. ikkaṇṭaviśvamatumindrādidevakal̤u- maർkkenduvahnikal̤oṭòppaṃ trimūർttikal̤uṃ agre virāṭ puruṣa! ninmūlamakṣaravu- moർkkāy vareṇamiha nārāyaṇāya namaḥ

  18. īvanna mohamakalèppovatinnu puna- rīvaṇṇamul̤l̤òrupadeśaṅṅal̤illulakiൽ jīvannu kṛṣṇahari govindarāma tiru- nāmaṅṅaൾ còlka hari nārāyaṇāya namaḥ

  19. ul̤l̤iൽ kanatta madamātsaryamènnivaka- l̤ul̤l̤orukālamuṭanènnākiluṃ manasi còllunnitāru tirunāmaṅṅal̤annavanu nallū gatikku vaḻi nārāyaṇāya namaḥ

  20. ūrinnuveṇṭa cila bhāraṅṅaൾ veṇṭatinu nīrinnuveṇṭa nijadāraṅṅaൾ veṇṭatinu nārāyaṇācyutahare ènnatinnòruvaർ nāvònne veṇṭu hari nārāyaṇāya namaḥ

  21. ṛtuvāyapèṇṇinumirappavanuṃ dāhakanuṃ patitannumagniyajanaṃ cèytabhūsuranuṃ harināmakīർttanamitòrunāl̤umāർkkumuṭa- narutāttatalla hari nārāyaṇāya namaḥ

  22. ṝbhoṣanènnu cilaർ bhāṣikkiluṃ cilaർ ka- l̤ippāpiyènnu paṟayunnākiluṃ manasi āvo namukku tiriyā ènnuṟaccu tiru- nāmaṅṅaൾ còൽka hari nārāyaṇāya namaḥ

  23. ḷtsmādiceർttòru pòruttaṃ ninaykkilumi- tajitanṟè nāmaguṇamatiniṅṅu veṇṭa dṛḍhaṃ òrukoṭikoṭi tava tirunāmamul̤l̤avayi- larutāttatilla hari nārāyaṇāya namaḥ

  24. ḹkāramādimutalāyiṭṭu ñānumiha kaikūppivīṇuṭanirakkunnu nāthanoṭu ekāntabhaktiyakame vannudippatinu vaikunnatèntu hari nārāyaṇāya namaḥ

  25. èṇṇunnu nāmajaparāgādi poyiṭuvā- nèṇṇunnitāṟupaṭi keṟikaṭappattinu kaṇṇuṃ miḻiccivanirikkunnòre nilayi - lèṇṇāvatalla hari nārāyaṇāya namaḥ

  26. ekānta yogikal̤ilākāṃkṣakòṇṭupara- mekāntamènnavaḻi pokunnitènmanavuṃ kākaൻ paṟannu punarannaṅṅaൾ poyavaḻi- pokunnapolè hari nārāyaṇāya namaḥ

  27. aiyyañcumañcumuṭanayyāṟumèṭṭumuṭa- navvaṇṇamèṭṭumuṭanèൺmūnnumeḻumatha còvvoṭòrañcumapi raṇṭònnu tatvamatiൽ mevunna nātha jaya nārāyaṇāya namaḥ

  28. ònninu tatvamitu dehattinòttavidhaṃ èttunnitāർkkumòrubhedaṃ varātèbhuvi maർtyanṟè janmanila pāpaṃ vèṭiññiṭuki - lèttunnu mokṣamatiൽ nārāyaṇāya namaḥ

  29. otunnu gītakal̤itèllāmitènnapòru- l̤etènnu kāṇmatinu porā manobalavuṃ etèṅkiluṃ kimapi kāruṇyaminnutava sādhikkaveṇṭu hari nārāyaṇāya namaḥ

  30. auduṃbarattiൽ maśakattinnu tonnumatiൻ mīte kadāpi sukhamillènnu tatparicu cetovimohini mayakkāy‌ka māya tava deho'hamènna vaḻi nārāyaṇāya namaḥ

  31. aṃbhojasaṃbhavanumaൻpo ṭunīntibata vaൻmohavāridhiyilènneṭamoർttu mama vaൻ peṭi pāramivanaൻpoṭaṭāy‌vatinnu muൻpe tòḻāmaṭikaൾ nārāyaṇāya namaḥ

  32. appāśavuṃ vaṭiyumāykkòṇṭajāmil̤anè mulpāṭucènnu kayaṟiṭṭoru kiṅkararè pilpāṭucènnatha taṭuttorunāൽvarèyu- mappolè naൗmi hari nārāyaṇāya namaḥ

  33. kaṣṭaṃ! bhavānèyòrupāṇḍyaൻ bhajiccal̤ava- gastyena nī bata! śapippiccatèntiniha nakreṇa kāൽkkatha kaṭippiccatèntinatu- moർkkāvatalla hari nārāyaṇāya namaḥ

  34. khaṭvāṃganènna dharaṇīśannu kāൺkòru muhū4ttena nī gatikòṭuppānumèntu vidhi òṭṭalla niൻ kal̤ikal̤ippolè taṅṅal̤iൽ vi- ruddhaṅṅal̤āyavakaൾ nārāyaṇāya namaḥ

  35. ga4vviccu vannòru jarāsandhanoṭu yudhi còvvoṭu nilpatinu porā ninakku bala0 avvāridhaൗ dahanabāṇa0 tòṭuttatu ti- l̤appippatinnu mati nārāyaṇāya namaḥ

  36. ghaർmmātapaṃ kul̤iർnilāvènnu tampiyòṭu cèmme paṟaññu nijapatnīṃ piriññal̤avu tannèppiriññu maṟukiccā mṛgākṣikal̤è vṛndāvanattilatha nārāyaṇāya namaḥ

  37. ṅānaṃ kaṇakkèyuṭanañcakṣaraṅṅal̤uṭè- yūnaṃ varuttiyòru naktañcarikku bata! kūnnoru dāsiyè manojñāṃgiyākkiyatu- mònnallèyāl̤u, hari nārāyaṇāya namaḥ

  38. cammaṭṭipūṇṭu kaṭiññāṇuṃ muṟukkiyuṭa- nindrātmajannu yudhi teർpūṭṭininnu bata! cèmme maṟaññòru śaraṃ kòṇṭukònnatumò- rindrātmajannè hari nārāyaṇāya namaḥ

  39. channatvamāർnna kanaൽpole niṟaññulakiൽ cinnunna niൻ mahimayāർkkuṃ tirikkarut annannu kaṇṭatinè vāḻttunnu māmunika- l̤ènnatrè tonni hari nārāyaṇāya namaḥ

  40. jantukkal̤ul̤l̤iൽ vilasīṭunna ninnuṭaya bandhaṃ viṭātè paripūർṇṇātmanā satataṃ tantuṃ maṇiprakarabhedaṅṅaൾpolè para- mèntèntu jātamiha nārāyaṇāya namaḥ

  41. jhaṅkāranādamiva yogīndrarul̤l̤ilumi- totunna gītikal̤iluṃ pālpayodhiyiluṃ ākāśavīthiyilumònnāy niṟaññarul̤u- mānandarūpa! harinārāyaṇāya namaḥ

  42. ñānènnumīśvaranitènnuṃ val̤aർnnal̤avu jñānadvayaṅṅaൾ palatuṇṭāyatinnumiha mohaṃ nimittamatupokuṃ prakāramapi cetassilāka mama nārāyaṇāya namaḥ

  43. ṭaṅkaṃ kuraṃgavumèṭuttiṭṭu pātiyuṭaൽ śaṃkhaṃ rathāṃgavumèṭuttiṭṭu pātiyuṭaൽ ekākṣaraṃ tava hi rūpaṃ ninappavanu pokunnu mohavaḻi nārāyaṇāya namaḥ

  44. ṭhāyaṅṅaൾ gītamiva nādaprayogamuṭa- nekaśrutīṅkalòrumikkunnapolèyumi- tekākṣarattilitaṭaṅṅunnu saർvvavumi- tākāśasūkṣmatanu nārāyaṇāya namaḥ

  45. ḍaṃbhādidoṣamuṭanèṭṭuṃ kal̤aññu hṛdi- mumpe nijāsanamuṟaccekanāḍiyuṭè kampaṃ kal̤aññu nilayāṟuṃ kaṭappatinnu tumpaṅṅaൾ tīർkka harinārāyaṇāya namaḥ

  46. ḍhakkāmṛdaṃgatuṭitāl̤aṅṅaൾ polèyuṭa- noർkkāmatinnilayilinneṭamoർttu mama niൽkkunnatalla manamāl̤ānabaddhakari- tīൻkaṇṭapolè harinārāyaṇāya namaḥ

  47. ṇatvāparaṃ paricu kaർmmavyāpāyamiha maddhyebhavikkilumatillèṅkiluṃ kimapi tatvādiyiൽ paramudiccoru bodhamatu- citte vareṇṭatiha nārāyaṇāya namaḥ

  48. tatvāർtthamitthamakhilattinnumuṇṭubata! śabdaṅṅal̤ul̤l̤iൽ vilasīṭunna ninnaṭiyiൽ muktikku kāraṇamiteśabdamènnu tava vākyaṅṅaൾ tannè hari nārāyaṇāya namaḥ

  49. thallinnu mītè paramillènnumoർttumuṭa- nèllāroṭuṃ kutaṟi vāpeśiyuṃ sapadi tal̤l̤ippuṟappèṭumahaṃbuddhikòṇṭu bata! kòllunnu nī cilarè nārāyaṇāya namaḥ

  50. daṃbhāya vanmaramatinnul̤l̤iൽ ninnu cila kòmpuṃ tal̤iർttavadhiyillātta kāy‌kanikaൾ aൻpoṭitattaruviൽ vāḻāy‌vatinnu gati niൻ pādabhakti hari nārāyaṇāya namaḥ

  51. dhanyo'hamènnumiti mānyo'hamènnumiti puṇyaṅṅaൾ cèyta puruṣaൻ ñānitènnumiti ònnallakāൺkòru kòṭuṅkāṭudantimaya- mònniccukūṭiyatu nārāyaṇāya namaḥ

  52. nannāy gatikkòru sahasrāradhārayila tannīṟṟiൽ niൻkaruṇa vanmāri pèy‌tupunaḥ munnaṃ mul̤accamul̤a bhaktikkuvāḻ‌ttuvatu- minne kṛpānilaya nārāyaṇāya namaḥ

  53. palatuṃ paṟaññu pakaൽ kal̤ayunnanāvutava tirunāmakīർttanamitatināy‌ vareṇamiha kaliyāya kālamitilatukòṇṭu mokṣagati èl̤utènnu keൾppu hari nārāyaṇāya namaḥ

  54. phalamillayātè mama vaśamākkòlā jagati malamūtramāyataṭi palanāl̤iruttiyuṭaൻ al̤avillayātè vèl̤ivakameyudippatinnu kal̤ayāy‌ka kālamini nārāyaṇāya namaḥ

  55. bandhukkal̤aർtthagṛhaputrādijālamatiൽ bandhiccavannulakiൽ niൻ‌tattvamoർkkiluma- tandhannu kāṭṭiyòru kaṇṇāṭipolè varu- mènnākkiṭòlla harinārāyaṇāya namaḥ

  56. bhakṣippatinnu guhapole pil̤aർnnumukha- mayyo! kṛtāntaniha pimpe naṭannu mama èttunnu daർduramurattoṭu pimpèyòru saർppaṃ kaṇakkè hari nārāyaṇāya namaḥ

  57. manniṅkaൽ vanniha piṟannannu tòṭṭu puna- rèntònnu vāṅmanasukāyaṅṅaൾ cèy‌tatatu- mèntinni�melilatumèllāṃ ninakku hṛdi- santoṣamāy‌ varika nārāyaṇāya namaḥ

  58. yātònnu kāṇmatatu nārāyaṇapratima yātònnu keൾppatatu nārāyaṇaśrutikaൾ yātònnu cèy‌vatatu nārāyaṇāർccanakaൾ yātònnatòkkè hari nārāyaṇāya namaḥ

  59. ravikoṭi tulyamòru cakraṃ karattiliha phaṇirājanèppòḻumirippāൻ, kiṭappatinuṃ aṇiyunnatòkkè vanamālādikaൗstubhavu- makame bhavippatinu nārāyaṇāya namaḥ

  60. lakṣaṃ prakāramòṭu sṛṣṭippatinnumatu rakṣippatinnumatu śikṣippatinnumiha vikṣepamāvaraṇamī raṇṭu śaktikal̤a- tiṅkennudiccu hari nārāyaṇāya namaḥ

  61. vadanaṃ namukku śikhi vasanaṅṅaൾ sandhyakal̤u- mudaraṃ namukkudadhiyulakeḻuraṇṭumiha bhuvanaṃ namukku śivanetraṅṅaൾ rātripaka- lakame bhavippatinu nārāyaṇāya namaḥ

  62. śaktikku takka vaḻiyitthaṃ bhajippavanu bhaktyā videhadṛḍhaviśvāsamoṭu bata bhaktyā kaṭannu tava tṛkkāൽ piṭippatina- yay‌kkunnatènnu hari nārāyaṇāya namaḥ

  63. ṣaḍ‌vairikaൾkku vil̤ayāṭṭattinākkarutu cittāṃbujaṃ mama hi saddhyānaraṃgamatiൽ tatrāpi nityavumòrikkalirunnaruൾka cittāṃbuje mama ca nārāyaṇāya namaḥ

  64. satyaṃ vadāmi mama bhṛtyādivaർggamatu- maർtthaṃ kal̤atragṛha putrādijālamatu- mòkkè tvadaർppaṇamatākkīṭṭu ñānumiha tṛkkāൽkkaൽ vīṇu hari nārāyaṇāya namaḥ

  65. haranuṃ viriñcanumitamarādhināyakanu- maṟiyunnatilla tava maṟimāya taൻ mahima aṟivāy‌ mutaൽkkaral̤ilòrupolè ninnarul̤uṃ parajīvaniൽttèl̤ika nārāyaṇāya namaḥ

  66. l̤atvaṃ kalaർnnitu lakārattinapparicu tattvaṃ ninakkilòru divyatvamuṇṭu tava kattunnapònmaṇivil̤akkènnapolè hṛdi niൽkkunna nātha hari nārāyaṇāya namaḥ

  67. kṣariyāyòrakṣaramatiṅkennudiccatitu lipiyeḻumakṣaramitènnaṅṅurappu janaṃ aṟiyāvatalla tavaparamākṣarasya pòruൾ aṟiyāṟumāy‌ varika nārāyaṇāya namaḥ

  68. karuṇāpayodhi mama gurunāthanistutiyè viravoṭupāർttu piḻa vaḻipolè tīർttaruൾka duritābdhitaൻ naṭuviൽ maṟiyunnavaർkku para- mòru potamāy varika nārāyaṇāya namaḥ

  69. madamātsarādikaൾ manassiൽ tòṭātè jana- mitukòṇṭu vāḻ‌ttuka namukkuṃ gatikku vaḻi itu keൾkkatānitòru mòḻi tāൻ paṭhippavanuṃ patiyā bhavāṃbudhiyiൽ nārāyaṇāya namaḥ

How to use this page
  1. Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.

  2. Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.

  3. Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.

  4. Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.

  5. Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.

  6. Share sends a link to this page. PDF makes a clean sheet without menus, to save or print.

  7. At the end, Previous and Next take you through the list in order.

All tips

Text: Malayalam Wikisource: ഹരിനാമകീർത്തനം (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.