നവമഞ്ജരി

Auto-scrollSpeed 3

Touch the screen or press any key to pause.

Reading settings

Text size
Show
Layout (wide screens)
Line spacing
  1. ശിശു നാമഗുരോരാജ്ഞാം കരോമി ശിരസാവഹൻ നവമഞ്ജരികാം ശുദ്ധീ- കർത്തുമർഹന്തി കോവിദാഃ

  2. നാടീടുമീ വിഷയമോടീദൃശം നടന- മാടീടുവാനരുതിനി- ക്കാടീ വയോവിതരതീടീയിടയ്ക്കിവനു കൂടിയമായതിയലും കാടീയുമീ കരണമൂടീയെരിപ്പതിനൊ- രേടീ കരിഞ്ഞ നിടില- ച്ചൂടീ ദമീയമയിലോടീടുവാനരുൾക മോടീയുതം മുരുകനേ!        1

  3. രാപ്പായിൽ വീണുഴറുമാപ്പാപമീയരുതി- രാപായി പോലെ മനമേ നീ പാർവതീതനയമാപാദചൂഡമണി മാപാദനായ നിയതം പാപാടവീ ചുടുമിടാപായമീ മരുദി- നോപാസനേന ചുഴിയിൽ തീപായുമാറുമധുനാപായമുണ്മതിനു നീ പാഹി മാമറുമുഖാ!       2

  4. യന്നായി വന്നരികിൽ നിന്നായിരം കതിർ പ- രന്നാഭയുള്ള വടിവേൽ- തന്നാലിവന്നരുൾ തരുന്നാകിലൊന്നു കുറ- യുന്നാമമൊന്നരുളു നീ പുന്നാമതോയതിനി വന്നാകിലും മുരുക, നിന്നാമമൊന്നു പിടിവി- ട്ടെന്നാകിലില്ല ഗതിയെന്നാലുമൊന്നുരുകി- നിന്നാലവന്നതു മതി.       3

  5. ണത്താരിൽമാതണിയുമത്താമരക്കുസുമ- മൊത്താഭയുള്ളടികളെ- ന്നുൾത്താരിനുളളിലരികത്തായി വന്നമര- വിത്തായ മൂലമുരുകാ, മത്താപമൊക്കെയുമറുത്താശു മാമയിലി- ലൊത്താടി വല്ലിയൊടുമി- മ്മത്താളടിച്ചു നിലയെത്താതെ നീന്തുമിവ- നെ സ്ഥായിയോടുമവ നീ.       4

  6. കൃട്ടായി വന്ന നില വിട്ടോടി വന്നൊരു കു- രുട്ടാവിയിങ്കലൊരു ക- ണ്ണിട്ടാലുമപ്പോഴുതിരുട്ടാറുമെന്തൊരുമി- രട്ടാണിതൊക്കെ മുരുകാ, വിട്ടാലിവന്നൊരു വരട്ടാശു നീയതിനി- രുട്ടാവി വന്നു മുടിവിൽ പൊട്ടായി നിന്ന മലമുട്ടായ നീയവന- മിട്ടാലുമിങ്ങു കൃപയാ.       5

  7. താണ്ടാരിൽമാനിനിയിലുണ്ടായ മാരനുമു- രുണ്ടായിരം ചുവടിനു- ള്ളുണ്ടാതിരിപ്പതിനു കണ്ടാലെവന്നു മന- മുണ്ടാകയില്ല തവ മെയ് തെണ്ടാതിരിപ്പവനിലുണ്ടാകയില്ല ശിതി- കണ്ഠാദി ദേവകൃപയും വിണ്ടാവി നിന്നടിയനുണ്ടാകുമാറു കൃപ- യുണ്ടാകണം മുരുകനേ.       6

  8. മഞ്ഞാവിതൻകമനികുഞ്ഞായ നിൻ ചരണ- കഞ്ജായ വീണു പണിയു- ന്നിഞ്ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്നറിവു കിം ഞായമീശതനയാ, കിം ജാതകം ബത! തിരിഞ്ഞാകിലൊന്നിഹ ക- നിഞ്ഞാലുമൊന്നടിയനിൽ പിൻ ഞാനുമങ്ങുമൊരു കുഞ്ഞാണിതെന്ന പദ- വും ജായതേ സഫലമായ്!       7

  9. ജ്ഞപ്തിക്കു വന്നടിയനപ്തിങ്കൾ ചൂഡനൊടു സപ്തിക്കണഞ്ഞു മുറിയിൽ ശബ്ദിച്ചിടാതഖിലദിൿ തിങ്ങി നിന്നു വരു- മബ്ധിക്കടുത്ത കൃപയാ യുക്തിക്കടുക്കുമൊരു ശുക്തിട്ടു മട്ടുകളെ യുക്തിപ്പറുത്തു പലരും ധിൿ തിഗ്മദീധിതി സുദൃൿ തിക്കുമീ വ്യസന- മുക്തിക്കു പാലയ വിഭോ!       8

  10. രീണം മനം വിഷയബാണം വലിച്ചുഴറി നാണം കളഞ്ഞുതകി ന- ല്ലോണം ഭവത്പദമൊരീണം വരാനരുൾക വേണം ഷഡാനന, വരം ഏണം പിടിച്ചവനൊടോണം കളിപ്പതിനു പോണം ഭവാനൊടുമഹം കാണംബരത്തു പരിമാണം പിടിപ്പതിനു നീ നമ്മളോടുമൊരു നാൾ!       9

Roman transliteration (IAST)

Automatic transliteration.

  1. śiśu nāmagurorājñāṃ karomi śirasāvahan navamañjarikāṃ śuddhī- karttumarhanti kovidāḥ

  2. nāṭīṭumī viṣayamoṭīdṛśaṃ naṭana- māṭīṭuvānarutini- kkāṭī vayovitaratīṭīyiṭaykkivanu kūṭiyamāyatiyaluṃ kāṭīyumī karaṇamūṭīyèrippatinò- reṭī kariñña niṭila- ccūṭī damīyamayiloṭīṭuvānarul̤ka moṭīyutaṃ murukane!        1

  3. rāppāyil vīṇuḻaṟumāppāpamīyaruti- rāpāyi polè maname nī pārvatītanayamāpādacūḍamaṇi māpādanāya niyataṃ pāpāṭavī cuṭumiṭāpāyamī marudi- nopāsanena cuḻiyil tīpāyumāṟumadhunāpāyamuṇmatinu nī pāhi māmaṟumukhā!       2

  4. yannāyi vannarikil ninnāyiraṃ katir pa- rannābhayul̤l̤a vaṭivel- tannālivannarul̤ tarunnākilònnu kuṟa- yunnāmamònnarul̤u nī punnāmatoyatini vannākiluṃ muruka, ninnāmamònnu piṭivi- ṭṭènnākililla gatiyènnālumònnuruki- ninnālavannatu mati.       3

  5. ṇattārilmātaṇiyumattāmarakkusuma- mòttābhayul̤l̤aṭikal̤è- nnul̤ttārinul̤al̤ilarikattāyi vannamara- vittāya mūlamurukā, mattāpamòkkèyumaṟuttāśu māmayili- lòttāṭi valliyòṭumi- mmattāl̤aṭiccu nilayèttātè nīntumiva- nè sthāyiyoṭumava nī.       4

  6. kṛṭṭāyi vanna nila viṭṭoṭi vannòru ku- ruṭṭāviyiṅkalòru ka- ṇṇiṭṭālumappoḻutiruṭṭāṟumèntòrumi- raṭṭāṇitòkkè murukā, viṭṭālivannòru varaṭṭāśu nīyatini- ruṭṭāvi vannu muṭivil pòṭṭāyi ninna malamuṭṭāya nīyavana- miṭṭālumiṅṅu kṛpayā.       5

  7. tāṇṭārilmāniniyiluṇṭāya māranumu- ruṇṭāyiraṃ cuvaṭinu- l̤l̤uṇṭātirippatinu kaṇṭālèvannu mana- muṇṭākayilla tava mèy tèṇṭātirippavaniluṇṭākayilla śiti- kaṇṭhādi devakṛpayuṃ viṇṭāvi ninnaṭiyanuṇṭākumāṟu kṛpa- yuṇṭākaṇaṃ murukane.       6

  8. maññāvitankamanikuññāya nin caraṇa- kañjāya vīṇu paṇiyu- nniññānumaṅṅumòru kuññāṇitènnaṟivu kiṃ ñāyamīśatanayā, kiṃ jātakaṃ bata! tiriññākilònniha ka- niññālumònnaṭiyanil pin ñānumaṅṅumòru kuññāṇitènna pada- vuṃ jāyate saphalamāy!       7

  9. jñaptikku vannaṭiyanaptiṅkal̤ cūḍanòṭu saptikkaṇaññu muṟiyil śabdicciṭātakhiladik tiṅṅi ninnu varu- mabdhikkaṭutta kṛpayā yuktikkaṭukkumòru śuktiṭṭu maṭṭukal̤è yuktippaṟuttu palaruṃ dhik tigmadīdhiti sudṛk tikkumī vyasana- muktikku pālaya vibho!       8

  10. rīṇaṃ manaṃ viṣayabāṇaṃ valiccuḻaṟi nāṇaṃ kal̤aññutaki na- lloṇaṃ bhavatpadamòrīṇaṃ varānarul̤ka veṇaṃ ṣaḍānana, varaṃ eṇaṃ piṭiccavanòṭoṇaṃ kal̤ippatinu poṇaṃ bhavānòṭumahaṃ kāṇaṃbarattu parimāṇaṃ piṭippatinu nī nammal̤oṭumòru nāl̤!       9

How to use this page
  1. Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.

  2. Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.

  3. Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.

  4. Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.

  5. Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.

  6. Share sends a link to this page. PDF makes a clean sheet without menus, to save or print.

  7. At the end, Previous and Next take you through the list in order.

All tips

Text: Malayalam Wikisource: നവമഞ്ജരി (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.