മനനാതീതം
കരിങ്കുഴലിമാരൊടു കലർന്നുരുകിയപ്പൂ- ങ്കുരുന്നടി പിരിഞ്ഞടിയനിങ്ങു കുഴയുന്നു; പെരുംകരുണയാറണിയുമയ്യനെ മറന്നി- ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു? 1
മരുന്നു തിരുനാമമണിനീറൊടിതു മന്നിൽ തരുന്നു പല നന്മ തടവീടുമടി രണ്ടും വരുന്ന പല ചിന്തകളറുന്നതിനുപായാ- ലിരന്നിതു മറന്നുകളയായ്വതിനടുത്തേൻ. 2
അടുത്തവരൊടൊക്കെയുമെതിർത്തു പൊരുതീടും പടത്തലവിമാരൊടു പടയ്ക്കടിയനാളോ? എടുത്തരികിരുത്തിയരുളേണമിനിയും പൊ- ന്നടിത്തളിർമറന്നിവിടെയെന്തിനലയുന്നു? 3
അലഞ്ഞു മുലയും തലയുമേന്തിയകതാരിൽ കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും വിളങ്ങി വിളയാടി നടകൊള്ളുമിവരോടി- മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു. 4
വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളം കളഞ്ഞതിലകപ്പറവ വീണു വലയുന്നു; വളഞ്ഞ കുഴലോടുമുലയുന്ന മിഴിയീന്നും വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു? 5
ചുഴന്നു വരുമാളുകളെയൊക്കെ വിലകൊണ്ടി- ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്- ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്. 6
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും പിണങ്ങളൊടു പേടി പെരുതായി വിളയുന്നു; മണംമുതലൊരഞ്ചിലുമണഞ്ഞു വിളയാടും പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ. 7
ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു; പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ് മണങ്ങളുമറുന്നതിനിതാ മുറയിടുന്നൂ. 8
മുറയ്ക്കു മുറ മിന്നി മറയും മിഴിയിളക്കി- ത്തെറിക്കുമൊരു പെൺകൊടി ചെറുത്തടിയിലാക്കി മറുത്തു വിളയാടി മരുവുന്നിടയിലെല്ലാം വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്. 9
അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊൻ- ശയത്തളിരിലേന്തിയടിയോടവനിയിന്മേൽ മയക്കവുമറുത്തു മണിമേനിയിലണച്ചീ- ടയയ്ക്കരുതയയ്ക്കരുതനംഗരിപുവേ നീ. 10
Roman transliteration (IAST)
Automatic transliteration.
kariṅkuḻalimāròṭu kalarnnurukiyappū- ṅkurunnaṭi piriññaṭiyaniṅṅu kuḻayunnu; pèruṃkaruṇayāṟaṇiyumayyanè maṟanni- tturumpaniniyèntinuyiroṭu maruvunnu? 1
marunnu tirunāmamaṇinīṟòṭitu mannil tarunnu pala nanma taṭavīṭumaṭi raṇṭuṃ varunna pala cintakal̤aṟunnatinupāyā- lirannitu maṟannukal̤ayāyvatinaṭutten. 2
aṭuttavaròṭòkkèyumètirttu pòrutīṭuṃ paṭattalavimāròṭu paṭaykkaṭiyanāl̤o? èṭuttarikiruttiyarul̤eṇaminiyuṃ pò- nnaṭittal̤irmaṟanniviṭèyèntinalayunnu? 3
alaññu mulayuṃ talayumentiyakatāril kalaṅṅiyèḻumāḻiyumaḻiññariya kaṇṇuṃ vil̤aṅṅi vil̤ayāṭi naṭakòl̤l̤umivaroṭi- mmalaṅṅal̤òḻukuṃ kuṭililāṇu valayunnu. 4
val̤aññu valakèṭṭi madanappulayanul̤l̤aṃ kal̤aññatilakappaṟava vīṇu valayunnu; val̤añña kuḻaloṭumulayunna miḻiyīnnuṃ vil̤aññatatilèntinu kiṭannu cuḻalunnu? 5
cuḻannu varumāl̤ukal̤èyòkkè vilakòṇṭi- ṅṅèḻunnaṇayumènnòraṟivuṇṭaṭiyaninnuṃ uḻannavarilul̤l̤amalayātiviṭèyònnāy- ttòḻunnu tuyaroṭiviṭè ninnaṭiyiṇaykkāy. 6
iṇaṅṅiyirukòṅkayumil̤akkiyuyiruṇṇuṃ piṇaṅṅal̤òṭu peṭi pèrutāyi vil̤ayunnu; maṇaṃmutalòrañcilumaṇaññu vil̤ayāṭuṃ piṇaṅṅal̤òṭu ñānòru kināvilumiṇaṅṅā. 7
iṇaṅṅaṇamènikkarul̤ilèntinu kiṭannī guṇaṅṅal̤òḻiyuṃ kulaṭamāròṭalayunnu; piṇaññu puṇaruṃ pèriya peyaṭiyòṭe poy maṇaṅṅal̤umaṟunnatinitā muṟayiṭunnū. 8
muṟaykku muṟa minni maṟayuṃ miḻiyil̤akki- ttèṟikkumòru pèṇkòṭi cèṟuttaṭiyilākki maṟuttu vil̤ayāṭi maruvunniṭayilèllāṃ vèṟuttu varuvānèḻuti nintiruvaṭikkāy. 9
ayaykkarutiniccaṭulalocanayòṭappòn- śayattal̤irilentiyaṭiyoṭavaniyinmel mayakkavumaṟuttu maṇimeniyilaṇaccī- ṭayaykkarutayaykkarutanaṃgaripuve nī. 10
How to use this page
Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.
Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.
Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.
Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.
Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.
Share sends a link to this page. PDF makes a clean sheet without menus, to save or print.
At the end, Previous and Next take you through the list in order.
Text: Malayalam Wikisource: മനനാതീതം (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.
Sanatan Bhakt · sanatanbhakt.com/prayers/stotra/ml-mananatheetham.html