സദാശിവദർശനം
മണം തുടങ്ങിയെണ്ണി മണ്ണിലുണ്ണുമെണ്ണമൊക്കെയ- റ്റിണങ്ങി നില്ക്കുമുൾക്കുരുന്നുരുക്കി നെക്കി നക്കിടും ഗുണം നിറഞ്ഞ കോമളക്കുടത്തിലന്നുമിന്നുമി- ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മംഗളം. 1
കളം കറുത്ത കൊണ്ടലുണ്ടിരുണ്ട കൊണ്ടകണ്ടെഴും- കളങ്കമുണ്ട കണ്ടനെങ്കിലും കനിഞ്ഞുകൊള്ളുവാൻ ഇളംപിറക്കൊഴുന്നിരുന്നു മിന്നുമുന്നതത്തല- ക്കുളം കവിഞ്ഞ കോമളക്കുടം ചുമന്ന കുഞ്ജരം. 2
'അരം' തിളച്ചു പൊങ്ങുമാടലാഴി നീന്തിയേറിയ- ക്കരെക്കടന്നു കണ്ടപോതഴിഞ്ഞൊഴിഞ്ഞു നിന്ന നീ ചുരന്നു ചൂഴവും ചൊരിഞ്ഞിടുന്ന സൂക്തി കണ്ടുക- ണ്ടിരന്നു നിന്നിടുന്നിതെൻ മുടിക്കു ചൂടുമീശനേ! 3
ശനൈരുയർന്നുയർന്നു വന്നു നിന്നു കൊന്നുതിന്നിടും ദിനം ദിനം ദിനേശനിന്ദുവെന്നു കണ്ടു കന്ദുകം മനം കവിഞ്ഞു മാറിയാടുമങ്ങു മണ്ണൊടെണ്ണുമീ ജനം നിനയ്ക്കുമൊക്കെയും ജയിക്കുമാദിദൈവമേ! 4
ദൈവമേ, നിനയ്ക്ക നീയും ഞാനുമൊന്നു തന്നെയെന്നു കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം ശൈവമൊന്നൊഴിഞ്ഞു മറ്റുമുള്ളതൊക്കെയങ്ങുമിങ്ങു- മായ് വലഞ്ഞുഴന്നിടുന്ന വഴിയതും നിനയ്ക്കിൽ നീ. 5
നിനയ്ക്കിലിന്ദുചൂഡനൊന്നുതന്നെ നീയൊഴിഞ്ഞു മ- റ്റെനിക്കു ദൈവമില്ല പൊൻവിളക്കിളയ്ക്കുമാഴിയേ, മനം തുടങ്ങിയെണ്ണുമെണ്ണമൊക്കെ നെക്കി നക്കിടും കനം കുറഞ്ഞ മേനിയേ, കനിഞ്ഞു വന്ന കന്നലേ. 6
നിലം നിലിമ്പരാറു പാമ്പെലുമ്പൊടമ്പിളിക്കല- ത്തിലം വിളങ്ങിടുന്ന ചെഞ്ചിടയ്ക്കിടയ്ക്കണഞ്ഞിടും ചിലങ്ക കണ്ടു ചഞ്ചലപ്പെടും മുഖം മലർന്ന പൂ- ങ്കുലയ്ക്കു കുമ്പിടും പടിയ്ക്കിനിക്കനിഞ്ഞു കൂറു നീ. 7
കനിഞ്ഞു മണ്ണുമപ്പുമപ്പുറം കലർന്ന കാറ്റൊട- ങ്ങണഞ്ഞു വിണ്ണിലന്നുമിന്നുമൊന്നിരുന്നു മിന്നിടും മണം കലർന്ന മേനിയേതതിന്നു നീ മലർന്നിടും മണിക്കു മാനമില്ല, മല്ലിടുന്നൊരല്ലുമില്ലിതിൽ. 8
ഇതിൽക്കിടന്നു കേണു വാണു നാൾ കഴിഞ്ഞിടുന്നിനി- ക്കിതിൽപ്പരം നിനയ്ക്കിലെന്തു വന്നിടുന്നു സങ്കടം? മതിക്കൊഴുന്നണിഞ്ഞിടുന്ന മന്നവാ, കനിഞ്ഞു മു- ന്മതിക്കുടം കവിഞ്ഞു പായുമാറു ചൂടിയാടു നീ. 9
അടിക്കു പന്നി പോയി നിന്മുടിക്കൊരന്നവും പറ- ന്നടുത്തു കണ്ടതില്ല നിന്നെയിന്നുമഗ്നിശൈലമേ, എടുത്തു നീ വിഴുങ്ങിയെന്നെയിന്ദ്രിയങ്ങളോടുടൻ നടിച്ചിടും നമശ്ശിവായ നായകാ നമോ നമഃ. 10
Roman transliteration (IAST)
Automatic transliteration.
maṇaṃ tuṭaṅṅiyèṇṇi maṇṇiluṇṇumèṇṇamòkkèya- ṟṟiṇaṅṅi nilkkumul̤kkurunnurukki nèkki nakkiṭuṃ guṇaṃ niṟañña komal̤akkuṭattilannuminnumi- nniṇaṅṅal̤aṅṅumiṅṅumèṅṅumilla nalla maṃgal̤aṃ. 1
kal̤aṃ kaṟutta kòṇṭaluṇṭiruṇṭa kòṇṭakaṇṭèḻuṃ- kal̤aṅkamuṇṭa kaṇṭanèṅkiluṃ kaniññukòl̤l̤uvān il̤aṃpiṟakkòḻunnirunnu minnumunnatattala- kkul̤aṃ kaviñña komal̤akkuṭaṃ cumanna kuñjaraṃ. 2
'araṃ' til̤accu pòṅṅumāṭalāḻi nīntiyeṟiya- kkarèkkaṭannu kaṇṭapotaḻiññòḻiññu ninna nī curannu cūḻavuṃ còriññiṭunna sūkti kaṇṭuka- ṇṭirannu ninniṭunnitèn muṭikku cūṭumīśane! 3
śanairuyarnnuyarnnu vannu ninnu kònnutinniṭuṃ dinaṃ dinaṃ dineśaninduvènnu kaṇṭu kandukaṃ manaṃ kaviññu māṟiyāṭumaṅṅu maṇṇòṭèṇṇumī janaṃ ninaykkumòkkèyuṃ jayikkumādidaivame! 4
daivame, ninaykka nīyuṃ ñānumònnu tannèyènnu kaivarunnatinnitènniyaṭiyanilla kāṃkṣitaṃ śaivamònnòḻiññu maṟṟumul̤l̤atòkkèyaṅṅumiṅṅu- māy valaññuḻanniṭunna vaḻiyatuṃ ninaykkil nī. 5
ninaykkilinducūḍanònnutannè nīyòḻiññu ma- ṟṟènikku daivamilla pònvil̤akkil̤aykkumāḻiye, manaṃ tuṭaṅṅiyèṇṇumèṇṇamòkkè nèkki nakkiṭuṃ kanaṃ kuṟañña meniye, kaniññu vanna kannale. 6
nilaṃ nilimparāṟu pāmpèlumpòṭampil̤ikkala- ttilaṃ vil̤aṅṅiṭunna cèñciṭaykkiṭaykkaṇaññiṭuṃ cilaṅka kaṇṭu cañcalappèṭuṃ mukhaṃ malarnna pū- ṅkulaykku kumpiṭuṃ paṭiykkinikkaniññu kūṟu nī. 7
kaniññu maṇṇumappumappuṟaṃ kalarnna kāṟṟòṭa- ṅṅaṇaññu viṇṇilannuminnumònnirunnu minniṭuṃ maṇaṃ kalarnna meniyetatinnu nī malarnniṭuṃ maṇikku mānamilla, malliṭunnòrallumillitil. 8
itilkkiṭannu keṇu vāṇu nāl̤ kaḻiññiṭunnini- kkitilpparaṃ ninaykkilèntu vanniṭunnu saṅkaṭaṃ? matikkòḻunnaṇiññiṭunna mannavā, kaniññu mu- nmatikkuṭaṃ kaviññu pāyumāṟu cūṭiyāṭu nī. 9
aṭikku panni poyi ninmuṭikkòrannavuṃ paṟa- nnaṭuttu kaṇṭatilla ninnèyinnumagniśailame, èṭuttu nī viḻuṅṅiyènnèyindriyaṅṅal̤oṭuṭan naṭicciṭuṃ namaśśivāya nāyakā namo namaḥ. 10
How to use this page
Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.
Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.
Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.
Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.
Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.
Share sends a link to this page. PDF makes a clean sheet without menus, to save or print.
At the end, Previous and Next take you through the list in order.
Text: Malayalam Wikisource: സദാശിവദർശനം (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.
Sanatan Bhakt · sanatanbhakt.com/prayers/stotra/ml-sadasiva-darsanam.html