ശിവശതകം

Auto-scrollSpeed 3

Touch the screen or press any key to pause.

Reading settings

Text size
Show
Layout (wide screens)
Line spacing
  1. അഴകൊടു ഭാരതയുദ്ധമദ്രിയിന്മേൽ മുഴുചെവിയൻ മുറികൊമ്പുകൊണ്ടു മുന്നം എഴുതി നിറച്ചെളിയോർക്കിണങ്ങി നില്ക്കും മുഴുമുതലാകിയ മൂർത്തി കാത്തുകൊൾക!       1

  2. അരുമറ നാലുമൊരിക്കലോതി മുന്നം കരിമുകിൽവർണ്ണനു പങ്കുചെയ്തു നല്കി പരമതു വള്ളുവർനാവിലും മൊഴിഞ്ഞ- പ്പരിമളഭാരതി കാത്തുകൊൾക നിത്യം!       2

  3. കനകമയിൽമുകളേറി വേലുമേന്തി- ക്കനിവൊടു കണ്ണിണ കങ്കണം നിറഞ്ഞു ജനിമരണച്ചുടുകാടിലാടി വെണ്ണീ- റണിതിരുമേനി തുണയ്ക്കണം സദാ മേ.       3

  4. സനകസനന്ദസനത്കുമാരർ മുൻപാം മുനിജനമോടുപദേശമോതി മുന്നം കനിവൊടു തെക്കുമുഖം തിരിഞ്ഞു കല്ലാൽ- ത്തണലിലിരുന്നൊരു മൂർത്തി കാത്തുകൊൾക!       4

  5. ശിവ! ശിവ! നിൻ തിരുനാമമോർത്തു കാ- ലെവിടെയുമൊന്നുമിതിന്നു തുല്യമില്ല ഇവ പലതുള്ളിലറിഞ്ഞിരുന്നുമീ ഞാ- നിവിടെയിവണ്ണമലഞ്ഞിടുന്നു കഷ്ടം!       5

  6. ഹരിഭഗവാനരവിന്ദസൂനുവും നിൻ- തിരുവിളയാടലറിഞ്ഞതില്ലയൊന്നും; ഹര! ഹര! പിന്നെയിതാരറിഞ്ഞിടുന്നൂ കരളിലിരുന്നു കളിച്ചിടുന്ന കോലം!       6

  7. ചെറുപിറ ചെഞ്ചിടയിങ്കലാറുമേറും തിറമിയലും ഫണിമാലയും ത്രിപുണ്ഡ്ര- ക്കുറികളുമമ്മദനൻ ദഹിച്ച കണ്ണും പുരികവുമെന്നുമെനിക്കു കാണണം തേ.       7

  8. ദിനമണി തിങ്കളണിഞ്ഞ കണ്ണു രണ്ടും മണിമയകുണ്ഡലകർണ്ണയുഗ്മവും തേ കനകതിലക്കുസുമം കുനിഞ്ഞു കൂപ്പി- ദ്ദിനമനുസേവകൾ ചെയ്തിടുന്ന മൂക്കും.       8

  9. പഴവിനയൊക്കെയറുത്തിടുന്ന തൊണ്ടി- പ്പഴമൊടു പോരിലെതിർത്തിടുന്ന ചുറ്റും കഴുകിയെടുത്തൊരു മുത്തൊടൊത്ത പല്ലും മുഴുമതിപോലെ കവിൾത്തടങ്ങളും തേ.       9

  10. അമൃതൊഴുകും തിരമാലപോലെ തള്ളും തിമൃതയുതത്തിരുവാക്കുമെൻ ചെവിക്ക് കുമറിയെരിഞ്ഞു കുമിഞ്ഞെഴും മനത്തീ- ക്കമൃതു ചൊരിഞ്ഞതുപോലെയുള്ള നോക്കും.       10

  11. കുവലയമൊക്കെ വിളങ്ങിടുന്ന പുത്തൻ- പവിഴമലയ്ക്കു മുളച്ചെഴും നിലാവും തഴുവിന വെൺമണിതാരകങ്ങളും നി- ന്നൊഴിവറെ രക്ഷകൾ ചെയ്യുവാൻ തൊഴുന്നേൻ.       11

  12. അരവവുമെല്ലുമിടയ്ക്കിടയ്ക്കണിഞ്ഞും കരിമുകിൽ കു കുനിഞ്ഞിടും കഴുത്തും വരദമഭീതികുരംഗശൂലപാണി- ത്തിരുമലർ നാലുമണിഞ്ഞു കാണണം തേ.       12

  13. ഉരഗലസത്കൃതമാലമാല ചാർത്തി- പ്പരിലസിതോരസി ഭൂരി ഭൂതി പൂശി, പരിമളമുണ്ടു മുരിടുന്ന വിൻ- നിരകളൊടും തിരുമേനിയെന്നു കാണാം?       13

  14. ഒഴുകിടുമംബര ഗംഗ തന്റെ നീരിൽ- ച്ചുഴിയൊടു തുല്യമുദിച്ചെഴുന്ന നാഭി- ക്കുഴിയിലെഴുന്ന കളിന്ദകന്യ മേലോ- ട്ടൊഴുകിടുമെന്നകണക്കു രോമരാജി.       14

  15. തുടയിണതന്നിലുരിച്ച വാരണത്തോൽ- പ്പടയുടയാടയുടുത്തതിൻ പുറത്ത് പടമൊരു കൈയിലെടുത്തു വാലുമായി- ക്കടിയിൽ മുറുക്കിയ കാഞ്ചിയെന്നു കാണാം?       15

  16. കരിയുരി കെട്ടിയുടുത്തനന്തകച്ച- പ്പുറമതു പൂട്ടിയലങ്കരിച്ചു പാമ്പും പരിമളഭൂതി പൊതിഞ്ഞു പൂശിയന്തി- ത്തിരുവിളയാടലിതെന്നു കാണുമീ ഞാൻ?       16

  17. മലരടി രിലുമിട്ട പൂഞ്ചിലങ്ക- ക്കുലകൾ കൊരുത്തു കളിച്ചിടുന്ന നേരം കലകലയെന്നു കിലുങ്ങിടും ചിലമ്പി- ന്നൊലി ചെവി രിലുമെന്നു കേൾക്കുമീ ഞാൻ?       17

  18. മുടിനടുവാദി മുടിഞ്ഞു മൂന്നുമൊന്നായ് വടിവൊടു നിന്നു വിളങ്ങിടും വിളക്കിൻ ചുടരൊളി ചുട്ടു തുടച്ചു ശോകമാകും കടലതുകൊണ്ടു കടന്നിടുന്നു കൂലം.       18

  19. കുവലയനായകനർക്കനഗ്നിഹോതാ- വവനി തുടങ്ങിയ ഭൂതിയഞ്ചുമിന്നീ തവ മറിമായമിതാർക്കറിഞ്ഞിടാവൂ കവിജനകല്പിതകാവ്യമെന്നപോലെ!       19

  20. മതികല ചൂടിയ പൊൻകുടം മതിക്കു- ള്ളതിമൃദുകോമളനാടകം നടിപ്പാൻ കൊതി പെരുകുന്നതുകൊണ്ടു കതെല്ലാ- മുദിതമിതൊക്കെയുമങ്ങു ചേരുമല്ലോ!       20

  21. ഭഗവതിയമ്മ പകുത്തു പാതി വാങ്ങി- പ്പകുതി മുകുന്ദനു നല്കി മുന്നമേ നീ, ഭഗവതി നിൻ തിരുമേനിതന്നിലിന്നോ- രഗതിയിരിപ്പതിനാഗ്രഹിച്ചിടുന്നു.       21

  22. പശുപതി പാശമൊഴിച്ചു പാഹി മാമോ- രശുഭമെനിക്കണയാത തക്കവണ്ണം പിശിതമശിച്ചു പരുത്ത പിണ്ഡമോ ഞാ- നശുചിയിതെന്നകതാരിലോർത്തിടാത്തൂ?       22

  23. അതിസരണം വമി തന്നെ വന്നിതിന്നാ- ളതിപരിദേവന ചെയ്തതൊക്കെയും നിൻ മതിയിലറിഞ്ഞു, മറന്നു പിന്നെയും ഞാൻ ഗതിയറിയാതെ വലഞ്ഞിടുന്നു കഷ്ടം!       23

  24. മലയതിലുണ്ടു മരുന്നു മൂന്നു പാമ്പും പുലിയുമതിന്നിരുപാടുമുണ്ടു കാവൽ പുലയനെടുത്തു ഭുജിച്ചു പാതിയിന്നും വിലസതി നീയുമെടുത്തുകൊൾക നെഞ്ചേ!       24

  25. ധരണിയിലിങ്ങനെ വാഴുവാനസഹ്യം മരണവുമില്ല നമുക്കു പാർത്തു കാൽ തരുണമിതെന്നു ധരിച്ചു താപമെല്ലാം സ്മരഹര, തീർത്തെഴുന്നള്ളുകെന്റെ മുമ്പിൽ.       25

  26. വയറു പതപ്പതിനുണ്ടു കണ്ടതെല്ലാം കയറി മറിഞ്ഞു മരിച്ചിടുന്നതിൻ മുൻ ദയ തിരുമേനി മനസ്സിലോർത്തു ഭക്തി- ക്കയറു കൊടുത്തു കരേറ്റണം മനം മേ.       26

  27. അരുൾ വടിവായൊരുപോൽ നിറഞ്ഞു നില്ക്കും പരമശിവൻ ഭഗവാനറിഞ്ഞു സർണ്ണം സുരനദി തിങ്കളണിഞ്ഞ ദൈവമേ! നിൻ- തിരുവടി നിത്യമനുഗ്രഹിച്ചിടേണം.       27

  28. മുഴുമതിമൂടു തുരന്നു മുത്തെടുത്ത- ക്കുഴിയിലടച്ച കുരംഗമുണ്ടു കൈയിൽ തഴലെരിയും പൊഴുതൂറി മൂലമോളം പുഴയൊഴുകുന്നതു വാഴ്ക ഭൂവിലെന്നും.       28

  29. ജനിമൃതി രോഗമറുപ്പതിന്നു സഞ്ജീ- വനി പരമേശ്വരനാമമെന്നിയില്ല, പുനരതുമൊക്കെ മറന്നു, പൂത്തു കായ്ക്കും പുനകൃതികൊണ്ടു നിറഞ്ഞു ലോകമെല്ലാം.       29

  30. നരഹരിമൂർത്തി നമിച്ചിടുന്ന നെറ്റി- ത്തിരുമിഴിതന്നിലെരിച്ച മാരനിന്നും വരുവതിനെന്തൊരു കാരണം പൊരിച്ചീ- ടെരിമിഴിതന്നിലിതൊന്നുകൂടെയിന്നും.       30

  31. പറവകൾ പത്തുമറുത്തു പറ്റി നില്ക്കും കുറികളൊഴിച്ചു കരുത്തടക്കിയാടും ചെറുമണി ചെന്നു ചെറുത്തു കാളനാഗം നെറുകയിലാക്കിയൊളിച്ചിടുന്നു നിത്യം.       31

  32. ശിവ! ശിവതത്ത്വമൊഴിഞ്ഞു ശക്തിയും നി- ന്നവധി പറഞ്ഞൊഴിയാതെ നാദവും നിൻ സവനമതിന്നു സമിത്തതാക്കി ഹോമി- പ്പവനിവനെന്നരുളീടുകപ്പനേ! നീ.       32

  33. ചെറുമയിർ തോലു പൊതിഞ്ഞു ചത്തുപോവാൻ വരവുമെടുത്തു വലത്തു വായുവിന്മേൽ ചരുകു ചുഴന്നു പറന്നിടുന്നവണ്ണം തിരിയുമതിങ്ങു വരാതെ തീയിടേണം.       33

  34. കരുമന ചെയ്തു കളിച്ചു കള്ളമെല്ലാം കരളിലമർത്തിയൊരല്പനെക്കുറിച്ച് കരുണയിരുത്തിയനുഗ്രഹിച്ചിടേണം കരപെരുകിക്കവിയും സമുദ്രമേ! നീ.       34

  35. തൊഴിലുകളഞ്ചുമൊഴിഞ്ഞു തോന്നി നില്ക്കും മുഴുമതിയാഴി കടഞ്ഞെടുത്തു മുന്നം ഒഴുകിവരുന്നമൃതുണ്ടു മാണ്ടുപോകാ- തൊഴുവിലൊടുക്കമുദിക്കുമർക്കബിംബം.       35

  36. ഒരുവരുമില്ല നമുക്കു നീയൊഴിഞ്ഞി- ങ്ങൊരു തുണ താണ്ഡവമൂർത്തി പാർത്തലത്തിൽ സ്മരഹര! സാംബ! സദാപി നീ തെളിഞ്ഞി- ങ്ങൊരു കൃപ നല്കുകിലെന്തു വേണ്ടു പിന്നേ?       36

  37. ഉമയൊടുകൂടിയടുത്തു വന്നു വേഗം മമ മതിമോഹമറുത്തു മെയ് കൊടുത്ത് യമനുടെ കൈയിലകപ്പെടാതെയെന്നും സമനില തന്നു തളർച്ച തീർത്തിടേണം!       37

  38. ചലമിഴിമാരുടെ ചഞ്ചു കു നില്ക്കും നില നിടിലത്തിരുനോക്കു വച്ചറുത്ത് പല പല ലീല തുടർന്നിടാതെ പാലി- ച്ചലിവൊടു നിൻ പദപങ്കജം തരേണം.       38

  39. കടിയിടയിങ്കലൊളിച്ചിരുന്നു കൂടും പൊടിയിലുരുു പിരു പോക്കടിപ്പാൻ അടിയനു സംഗതി വന്നിടാതിരുത്തി- പ്പടിയരുളീടുക പാർണ്ണതീശ! പോറ്റീ!       39

  40. യമനൊടു മല്ലു പിടിപ്പതിന്നു നീതാ- നിമയളവും പിരിയാതിരുന്നുകൊൾക! സുമശരസായകസങ്കടം സഹിപ്പാൻ നിമിഷവുമെന്നെയയയ്ക്കൊലാ മഹേശാ!       40

  41. സുഖവുമൊരിക്കലുമില്ല ദുഃഖമല്ലാ- തിഹപരലോകവുമില്ല തെല്ലു പോലും; സകലമതിങ്ങനെ ശാസ്ത്രസമ്മതം, ഞാൻ പകലിരവൊന്നുമറിഞ്ഞതില്ല പോറ്റീ!       41

  42. ഒരുകുറി നിൻ തിരുമേനി വന്നു മുന്നിൽ- ത്തിരുമുഖമൊന്നു തിരിച്ചു നോക്കിയെന്നിൽ പെരുകിന സങ്കടവൻകടൽ കടത്തി- ത്തരുവതിനെന്നു തരം വരും ദയാലോ!       42

  43. അവനിയിലഞ്ചുരുവപ്പിൽ നാലുമഗ്നി- ക്കിവയൊരു മൂന്നുരു രു കാറ്റിൽ വാനിൽ തവ വടിവൊന്നു തഴച്ചെഴുന്നു കാണ്മാ- നെവിടെയുമുണ്ടു നിറഞ്ഞു നിന്നിടുന്നു.       43

  44. മലമകളുണ്ടൊരുപാടു മാറിടാതെ മുലകളുലഞ്ഞമൃതൂറി മോദമാകും മലമുകളീന്നൊഴുകും പുഴയാഴിയെൻ തലവഴിയെന്നൊഴുകുന്നിതു ശങ്കരാ!       44

  45. ഭസിതമണിഞ്ഞു പളുങ്കൊടൊത്തു നിന്നം- ഭസി തലയിൽ തിരമാല മാല ചൂടി ശ്വസിതമശിക്കുമലംകൃതീകലാപി- ച്ചസി തിരുമേനിയിരങ്ങവേണമെന്നിൽ.       45

  46. അഹമൊരു ദോഷമൊരുത്തരോടു ചെയ്വാ- നകമലരിങ്കലറിഞ്ഞിടാതവണ്ണം സകലമൊഴിച്ചുതരേണമെന്നുമേ ഞാൻ ഭഗവദനുഗ്രഹപാത്രമായ് വരേണം.       46

  47. പുരഹര, പൂർണ്ണമിതെന്തു ഞാൻ പിഴച്ചി- പ്പരവശഭാവമൊഴിഞ്ഞിടായ്വതിന്ന്? പുരമെരിചെയ്തതുപോലെ ജന്മജന്മാ- ന്തരവിനയൊക്കെയെരിക്കണം ക്ഷണം മേ.       47

  48. സുമശരവേല തുരത്തിയോട്ടി നീതാ- നമരണമെൻ മനതാരിലെന്നുമെന്നിൽ കുമതികുലം കൊലയാനപോലെ കുത്തി- ത്തിമിരനിരയ്ക്കു തിമിർത്തിടാതിരിപ്പാൻ.       48

  49. ചുവയൊളിയൂറലൊഴിഞ്ഞു ശീതരശ്മി- യ്ക്കവമതി ചെയ്വതിനുള്ള നിൻ കടാക്ഷം ഭവമൃതി മൂടു പറിഞ്ഞുപോകുമാറി- ങ്ങിവനു തരേണ,മതിന്നു വന്ദനം തേ.       49

  50. കരണവുമങ്ങു കുഴഞ്ഞു കണ്ണു രും ചെരുകിയിരുു ചമഞ്ഞു ജീവനാശം വരുമളവെന്നുമറിഞ്ഞുകൊള്ളുവാനും ഹര! ഹര! നിൻതിരുനാമമുള്ളിൽ വേണം.       50

  51. ജയ ജയ ചന്ദ്രകലാധര! ദൈവമേ! ജയ ജയ ജന്മവിനാശന! ശങ്കര! ജയ ജയ ശൈലനിവാസ! സതാം പതേ! ജയ ജയ പാലയ മാമഖിലേശ്വര!       51

  52. ജയ ജിതകാമ! ജനാർദ്ദനസേവിത! ജയ ശിവ! ശങ്കര! ശർണ്ണ! സനാതന! ജയ ജയ മാരകളേബരകോമള! ജയ ജയ സാംബ! സദാശിവ! പാഹി മാം.       52 }

  53. കഴലിണ കാത്തു കിടന്നു വിളിക്കുമെ- ന്നഴലവിടുന്നറിയാതെയിരിക്കയോ? പിഴ പലതുിവനെന്നു നിനയ്ക്കയോ കുഴിയിലിരുന്നു കരേറുവതെന്നു ഞാൻ?       53

  54. മഴമുകിൽവർണ്ണനുമക്ഷി പറിച്ചു നിൻ- കഴലിണ തന്നിലൊരർച്ചന ചെയ്തുപോൽ കഴി വരുമോയിതിനിന്നടിയന്നു, നിൻ- മിഴിമുന നല്കിയനുഗ്രഹമേകണേ!       54

  55. ഒഴികഴിവൊന്നു പറഞ്ഞൊഴിയാതെ നി- ന്നഴലതിലിട്ടുരുകും മെഴുകെന്നപോൽ കഴലിണയിങ്കലടങ്ങുവതിന്നു നീ വഴിയരുളീടുക വാമദേവ, പോറ്റീ!       55

  56. മലമുകളീന്നു വരുന്നൊരു പാറപോൽ മുലകുടി മാറിയ നാൾ മുതൽ മാനസം അലർശരസായകമല്ലു പിടിച്ചു നിൻ മലരടിയും ജഗദീശ മറന്നു ഞാൻ.       56

  57. കുലഗിരി പോലെയുറച്ചിളകാതെയി- ക്കലിമലമുള്ളിലിരുന്നു മറയ്ക്കയാൽ ബലവുമെനിക്കു കുറഞ്ഞു ചമഞ്ഞു നിർ- മ്മലനിലയെന്നു തരുന്നടിയന്നു നീ?       57

  58. കുലവുമകന്നു കുടുംബവുമങ്ങനേ മലയിലിരുന്നു മഹേശ്വരസേവനം കലയതു കാലമനേകഭയം ഭവാൻ തലയിൽ വിധിച്ചതു സമ്മതമായ് വരും.       58

  59. വകയറിയാതെ വലഞ്ഞിടുമെന്നെ നീ ഭഗവതിയോടൊരുമിച്ചെഴുനള്ളിവ- ന്നകമുരുകുംപടി നോക്കിടുകൊന്നു മാ- മഘമൊരുനേരമടുത്തു വരാതിനി.       59

  60. അരുവയർ തന്നൊടു കൂടിയോടിയാടി- ത്തിരിവതിനിത്തിരി നേരവും നിനപ്പാൻ തരമണയാതെയുരുക്കിയെന്മനം നിൻ- തിരുവടിയോടൊരുമിച്ചു ചേർത്തിടേണം.       60

  61. ഒരു പിടി തന്നെ നമുക്കു നിനയ്ക്കിലി- ത്തിരുവടിതന്നിലിതെന്നി മറ്റതെല്ലാം കരളിലിരുന്നു കളഞ്ഞഖിലം നിറ- ഞ്ഞിരിയിരിയെന്നരുളുന്നറിവെപ്പൊഴും.       61

  62. കരമതിലുു കരുത്തുമടക്കിനി- ന്നരികിലിരുന്നു കളിപ്പതിനെന്നു മേ വരമരുളുന്നതു, വാരിധിയെന്നപോൽ കരുണ നിറഞ്ഞു കവിഞ്ഞൊരു ദൈവമേ!       62

  63. പുരമൊരു മൂന്നുമെരിച്ച പുരാതനൻ ഹരിഹരമൂർത്തി ജയിക്കണമെപ്പൊഴും പുരിജട തന്നിലൊളിച്ചു കളിച്ചിടും സുരനദി തൂകുമൊരീശ്വര! പാഹി മാം.       63

  64. പരമൊരു തുമ്പമെനിക്കു ഭവാനൊഴി- ഞ്ഞൊരുവരുമില്ല ദിഗംബര! നിൻപദം തരണമെനിക്കതുകൊഘമൊക്കെയും തരണമഹങ്കരവാണി ഭവാർണ്ണവം.       64

  65. മിഴികളിൽ നിന്നൊഴുകുന്നമൃതത്തിര- പ്പൊഴികളിൽ വീണൊഴുകും പരമാഴിയിൽ ചുഴികളിൽ നിന്നു ചുഴന്നു ചുഴന്നു നിൻ കഴൽകളിൽ വന്നണയുന്നതുമെന്നു ഞാൻ?       65

  66. മഴ പൊഴിയുന്നതുപോൽ മിഴിയിങ്കൽ നി- ന്നൊഴുകിയൊലിച്ചുരുകിത്തിരുവുള്ളവും പഴയൊരു ഭക്തജനം ഭവസാഗര- ക്കുഴിയതിൽ നിന്നു കടന്നു കശ്മലൻ ഞാൻ.       66

  67. വഴിയിലിരുന്നു വരുന്ന ബാധയെല്ലാ- മൊഴിയണമെന്നൊരു നേരമെങ്കിലും മേ മിഴികളിൽ നിന്നമൃതൂറിയറിഞ്ഞു നിൻ- കഴലിണ കു കളിപ്പതിനാഗ്രഹം.       67

  68. പിഴ പലതുള്ളിലിരുന്നു പലപ്പൊഴും ചുഴൽവതുകൊണ്ടു ശിവായ നമോʃസ്തു തേ പഴി വരുമെന്നു നിനച്ചുരുകുന്നു ഞാ- നഴലതിലിട്ടലിയുന്നൊരു വെണ്ണപോൽ.       68

  69. മിഴിമുനകൊണ്ടു മയക്കി നാഭിയാകും കുഴിയിലുരുട്ടി മറിപ്പതിന്നൊരുങ്ങി കിഴിയുമെടുത്തു വരുന്ന മങ്കമാർ തൻ വഴികളിലിട്ടു വലയ്ക്കൊലാ മഹേശാ!       69

  70. തലമുടി കോതി മിടഞ്ഞു തക്കയിട്ട- ക്കൊലമദയാന കുലുങ്ങി വന്നു കൊമ്പും തലയുമുയർത്തി വിയത്തിൽ നോക്കിനില്ക്കും മുലകളുമെന്നെ വലയ്ക്കൊലാ മഹേശാ!       70

  71. കുരുവുകൾപോലെ കുരുത്തു മാർവിടത്തിൽ കരളു പറിപ്പതിനങ്ങു കച്ചകെട്ടി തരമതു നോക്കി വരുന്ന തീവിനയ്ക്കി- ന്നൊരുകുറി പോലുമയയ്ക്കൊലാ മഹേശാ!       71

  72. കടലു ചൊരിഞ്ഞുകളഞ്ഞു കുപ്പകുത്തി- ത്തടമതിലിട്ടു നിറച്ചു കുമ്മി നാറി തടമുലയേന്തി വരുന്ന കൈവളപ്പെൺ- കൊടിയടിപാർത്തു നടത്തൊലാ മഹേശാ!       72

  73. കുരുതി നിറഞ്ഞു ചൊരിഞ്ഞു ചീയൊലിക്കും നരകനടുക്കടലിൽ ഭ്രമിയാതെ, നിൻ ചരിതരസാമൃതമെന്നുടെ മാനസേ ചൊരിവതിനൊന്നു ചുളിച്ചു മിഴിക്കണം.       73

  74. ശരണമെനിക്കു ഭവച്ചരണാംബുജം നിരുപമനിത്യനിരാമയമൂർത്തിയേ! നിരയനിരയ്ക്കൊരുനേരവുമെന്നെ നീ തിരിയുവതിന്നൊരുനാളുമയയ്ക്കൊലാ.       74

  75. പരമപാവന! പാഹി പുരാരയേ ദുരിതനാശന! ധൂർജ്ജടയേ നമഃ ചരണസാരസയുഗ്മനിരീക്ഷണം വരണതെന്നു വലാന്തകവന്ദിതാ!       75

  76. സരസിജായതലോചന! സാദരം സ്മരനിഷൂദന! മാമവനീ പതേ! കരുണ നിന്മനതാരിലുദിക്കണം ഗിരിശ! മയ്യനുവാസരമെപ്പൊഴും.       76

  77. പുതിയ പൂവു പറിച്ചു ഭവാനെ ഞാൻ മതിയിലോർത്തൊരു നേരവുമെങ്കിലും ഗതിവരും പടി പൂജകൾ ചെയ്തതി- ല്ലതിനുടേ പിഴയോയിതു ദൈവമേ!       77

  78. പതിവതായിയൊരിക്കലുമെന്മനം കുതിയടങ്ങിയിരിക്കയുമില്ലയേ! മതിയുറഞ്ഞ ജടയ്ക്കണിയുന്ന നീ- രതിരഴിഞ്ഞൊഴുകീടിന മേനിയേ!{       78

  79. വിധി വരച്ചതു മാറി വരാൻ പണി പ്രതിവിധിക്കുമകറ്റരുതായത് ഇതി പറഞ്ഞു വരുന്നു മഹാജനം മതിയിലൊന്നടിയന്നറിയാവതോ?       79

  80. സ്തുതി പറഞ്ഞിടുമെങ്കിലനാരതം മുദിതരാകുമശേഷജനങ്ങളും അതുമിനിക്കരുതേതിൽനിന്നെഴും പുതയലും ബത! വേ ദയാനിധേ!       80

  81. അതിരൊഴിഞ്ഞു കവിഞ്ഞൊഴുകുന്ന നി- ന്നതിരസക്കരുണത്തിരമാലയിൽ ഗതി വരും പടി മുങ്ങിയെഴുന്നു നി ല്പതിനു നീയരുളേണമനുഗ്രഹം.       81

  82. കുമുദിനി തന്നിലുദിച്ചു കാലു വീശി- സ്സുമശരസാരഥിയായ സോമനിന്നും കിമപി കരങ്ങൾ കുറഞ്ഞു കാലുമൂന്നി- ത്തമസി ലയിച്ചു തപസ്സു ചെയ്തിടുന്നു.       82

  83. കല മുഴുവൻ തികയും പൊഴുതായ്വരും വിലയമിതെന്നകതാരിൽ നിനയ്ക്കയോ? അലർശരമൂലവിരോധിയതായ നിൻ തലയിലിരുന്നു തപിക്കരുതിന്നിയും.       83

  84. അലയൊരു കോടിയലഞ്ഞു വരുന്നതും തലയിലണിഞ്ഞു തഴച്ചു സദായ്പൊഴും നിലയിളകാതെ നിറഞ്ഞു ചിദംബര- സ്ഥലമതിലെപ്പൊഴുമുള്ളവനേ! നമഃ.       84

  85. മലമുകളേറി വധിച്ചു മൃഗങ്ങൾ തൻ തൊലികളുരിച്ചു തരുന്നതിനിന്നിവൻ അലമലമെന്നു നിനച്ചെഴുനള്ളിയാൽ പല ഫലിതങ്ങൾ പറഞ്ഞു ചിരിക്കുമോ?       85

  86. നിലയനമേറി ഞെളിഞ്ഞിരുന്നിവണ്ണം തലയണപോലെ തടിച്ചു തീറ്റി തിന്ന് തുലയണമെന്നു പുരൈവ ഭവാനുമെൻ തലയിൽ വരച്ചതിതെന്തൊരു സങ്കടം!       86

  87. കലിപുരുഷൻ കടുവാ പിടിപ്പതിന്നായ് മലയിലിരുന്നു വരുന്നവാറു പോലെ കലിയുഗമിന്നിതിലെങ്ങുമുണ്ടു കാലും തലയുമറുത്തു കരസ്ഥമാക്കുവാനായ്.       87

  88. മലർമണമെന്നകണക്കു മൂന്നു ലോക- ത്തിലുമൊരുപോലെ പരന്നു തിങ്ങി വീശി കലശജലപ്രതിബിംബനഭസ്സുപോൽ പലതിലുമൊക്കെ നിറഞ്ഞരുളേ! ജയ.       88

  89. മലജലമുണ്ടൊരുപാടു നിറഞ്ഞു മു- മ്മലമതിൽ മുങ്ങി മുളച്ചുളവാകുവാൻ വിളനിലമങ്ങു വിതച്ചു പഴുത്തറു- ത്തുലകർ ഭുജിച്ചലയുന്നതു സങ്കടം.       89

  90. പലിതജരാമരണങ്ങൾ പലപ്പൊഴും പുലിയതുപോലെ വരുന്നു പിടിക്കുവാൻ പൊലിവിതിനെന്നു വരും ഭഗവാനുടെ കളിയിവയൊക്കെയനാദിയതല്ലയോ!       90

  91. ചില സമയം ശിവസേവ മുഴുക്കയാ- ലിളകരുതാതെയിരുന്നലിയും മനം പല പൊഴുതും ഭഗവാനുടെ മായയിൽ പലകുറിയിങ്ങനെ തന്നെയിരിക്കയോ?       91

  92. അപജയമൊന്നുമെനിക്കണയാതിനി- ത്തപസി നിരന്തരമെന്മലമൊക്കെയും സപദി ദഹിച്ചു സുഖം തരുവാനുമെൻ- ജപകുസുമത്തിരുമേനി ജയിക്കണം.       92

  93. അവമതി ചെയ്തു തഴച്ച കാടുതന്നിൽ ഭവമൃതിവിത്തു മുളച്ചു മൂടുമൂന്നി ഭുവനമതിങ്കലിരുന്നു മണ്ണു തിന്നും ശവമെരി തിന്നുവതോ, നരിക്കൊരൂണോ?       93

  94. ജനകനുമമ്മയുമാത്മസഖിപ്രിയ ജനവുമടുത്തയൽവാസികളും വിനാ ജനനമെടുത്തു പിരിഞ്ഞിടുമെപ്പൊഴും       94 തനിയെയിരിപ്പതിനേ തരമായ് വരൂ.

  95. അണയലിരുന്നരുളീടുമനുഗ്രഹം ദിനമണി ചൂടിയ തമ്പുരാനിതൊന്നും അണുവളവും പിരിയാതെയിരിക്കുമെൻ മണികൾ നമുക്കു വരും പിണി തീർത്തിടും.       95

  96. പിണിയിനിക്കണയാതെയിനിത്തിരു- പ്പണിവിടയ്ക്കൊരു ഭക്തിയുറയ്ക്കണം തണലിലിരുന്നരുളുന്നതു ചെഞ്ചിട- യ്ക്കണിയുമംബരഗംഗയുടേ തിര.       96

  97. അണിമുടിക്കണിയും തിരമാലയിൽ തണിയുമെൻ വ്യസനങ്ങളതൊക്കെയും പിണിയറുപ്പതിനെപ്പൊഴുമത്തിരു- ക്കണികൾ കാട്ടുക കാമവിനാശന!       97

  98. പണിയുമപ്ഫണിമാല പിരിച്ചു ചേർ- ത്തണിയുമച്ചിടയാടി വരുന്ന നി- ന്നണിമുഖാംബുജമക്ഷികൾ കൊണ്ടിനി- ക്കണിയണം കരുണാകലശാംബുധേ!       98

  99. അമരവാഹിനി പൊങ്ങി വരും തിര- യ്ക്കമരമെന്ന കണക്കു പടങ്ങളും സമരസത്തിൽ വിരിച്ചരവങ്ങളോ- ടമരുമച്ചിടയാടിയടുക്കണം.       99

  100. കുളിർമതികൊണ്ടു കുളിർത്തു ലോകമെല്ലാ- മൊളിതിരളുന്നൊരു വെണ്ണിലാവു പൊങ്ങി തെളുതെളെ വീശിവിളങ്ങി ദേവലോക- ക്കുളമതിലാമ്പൽ വിരിഞ്ഞു കാണണം മേ!       100

Roman transliteration (IAST)

Automatic transliteration.

  1. aḻakòṭu bhāratayuddhamadriyinmel muḻucèviyan muṟikòmpukòṇṭu munnaṃ èḻuti niṟaccèl̤iyorkkiṇaṅṅi nilkkuṃ muḻumutalākiya mūrtti kāttukòl̤ka!       1

  2. arumaṟa nālumòrikkaloti munnaṃ karimukilvarṇṇanu paṅkucèytu nalki paramatu val̤l̤uvarnāviluṃ mòḻiñña- pparimal̤abhārati kāttukòl̤ka nityaṃ!       2

  3. kanakamayilmukal̤eṟi velumenti- kkanivòṭu kaṇṇiṇa kaṅkaṇaṃ niṟaññu janimaraṇaccuṭukāṭilāṭi vèṇṇī- ṟaṇitirumeni tuṇaykkaṇaṃ sadā me.       3

  4. sanakasanandasanatkumārar munpāṃ munijanamoṭupadeśamoti munnaṃ kanivòṭu tèkkumukhaṃ tiriññu kallāl- ttaṇalilirunnòru mūrtti kāttukòl̤ka!       4

  5. śiva! śiva! nin tirunāmamorttu kā- lèviṭèyumònnumitinnu tulyamilla iva palatul̤l̤ilaṟiññirunnumī ñā- niviṭèyivaṇṇamalaññiṭunnu kaṣṭaṃ!       5

  6. haribhagavānaravindasūnuvuṃ nin- tiruvil̤ayāṭalaṟiññatillayònnuṃ; hara! hara! pinnèyitāraṟiññiṭunnū karal̤ilirunnu kal̤icciṭunna kolaṃ!       6

  7. cèṟupiṟa cèñciṭayiṅkalāṟumeṟuṃ tiṟamiyaluṃ phaṇimālayuṃ tripuṇḍra- kkuṟikal̤umammadanan dahicca kaṇṇuṃ purikavumènnumènikku kāṇaṇaṃ te.       7

  8. dinamaṇi tiṅkal̤aṇiñña kaṇṇu raṇṭuṃ maṇimayakuṇḍalakarṇṇayugmavuṃ te kanakatilakkusumaṃ kuniññu kūppi- ddinamanusevakal̤ cèytiṭunna mūkkuṃ.       8

  9. paḻavinayòkkèyaṟuttiṭunna tòṇṭi- ppaḻamòṭu porilètirttiṭunna cuṟṟuṃ kaḻukiyèṭuttòru muttòṭòtta palluṃ muḻumatipolè kavil̤ttaṭaṅṅal̤uṃ te.       9

  10. amṛtòḻukuṃ tiramālapolè tal̤l̤uṃ timṛtayutattiruvākkumèn cèvikk kumaṟiyèriññu kumiññèḻuṃ manattī- kkamṛtu còriññatupolèyul̤l̤a nokkuṃ.       10

  11. kuvalayamòkkè vil̤aṅṅiṭunna puttan- paviḻamalaykku mul̤accèḻuṃ nilāvuṃ taḻuvina vèṇmaṇitārakaṅṅal̤uṃ ni- nnòḻivaṟè rakṣakal̤ cèyyuvān tòḻunnen.       11

  12. aravavumèllumiṭaykkiṭaykkaṇiññuṃ karimukil ku kuniññiṭuṃ kaḻuttuṃ varadamabhītikuraṃgaśūlapāṇi- ttirumalar nālumaṇiññu kāṇaṇaṃ te.       12

  13. uragalasatkṛtamālamāla cārtti- pparilasitorasi bhūri bhūti pūśi, parimal̤amuṇṭu muriṭunna vin- nirakal̤òṭuṃ tirumeniyènnu kāṇāṃ?       13

  14. òḻukiṭumaṃbara gaṃga tanṟè nīril- ccuḻiyòṭu tulyamudiccèḻunna nābhi- kkuḻiyilèḻunna kal̤indakanya melo- ṭṭòḻukiṭumènnakaṇakku romarāji.       14

  15. tuṭayiṇatanniluricca vāraṇattol- ppaṭayuṭayāṭayuṭuttatin puṟatt paṭamòru kaiyilèṭuttu vālumāyi- kkaṭiyil muṟukkiya kāñciyènnu kāṇāṃ?       15

  16. kariyuri kèṭṭiyuṭuttanantakacca- ppuṟamatu pūṭṭiyalaṅkariccu pāmpuṃ parimal̤abhūti pòtiññu pūśiyanti- ttiruvil̤ayāṭalitènnu kāṇumī ñān?       16

  17. malaraṭi rilumiṭṭa pūñcilaṅka- kkulakal̤ kòruttu kal̤icciṭunna neraṃ kalakalayènnu kiluṅṅiṭuṃ cilampi- nnòli cèvi rilumènnu kel̤kkumī ñān?       17

  18. muṭinaṭuvādi muṭiññu mūnnumònnāy vaṭivòṭu ninnu vil̤aṅṅiṭuṃ vil̤akkin cuṭaròl̤i cuṭṭu tuṭaccu śokamākuṃ kaṭalatukòṇṭu kaṭanniṭunnu kūlaṃ.       18

  19. kuvalayanāyakanarkkanagnihotā- vavani tuṭaṅṅiya bhūtiyañcuminnī tava maṟimāyamitārkkaṟiññiṭāvū kavijanakalpitakāvyamènnapolè!       19

  20. matikala cūṭiya pònkuṭaṃ matikku- l̤l̤atimṛdukomal̤anāṭakaṃ naṭippān kòti pèrukunnatukòṇṭu katèllā- muditamitòkkèyumaṅṅu cerumallo!       20

  21. bhagavatiyamma pakuttu pāti vāṅṅi- ppakuti mukundanu nalki munname nī, bhagavati nin tirumenitannilinno- ragatiyirippatināgrahicciṭunnu.       21

  22. paśupati pāśamòḻiccu pāhi māmo- raśubhamènikkaṇayāta takkavaṇṇaṃ piśitamaśiccu parutta piṇḍamo ñā- naśuciyitènnakatārilorttiṭāttū?       22

  23. atisaraṇaṃ vami tannè vannitinnā- l̤atiparidevana cèytatòkkèyuṃ nin matiyilaṟiññu, maṟannu pinnèyuṃ ñān gatiyaṟiyātè valaññiṭunnu kaṣṭaṃ!       23

  24. malayatiluṇṭu marunnu mūnnu pāmpuṃ puliyumatinnirupāṭumuṇṭu kāval pulayanèṭuttu bhujiccu pātiyinnuṃ vilasati nīyumèṭuttukòl̤ka nèñce!       24

  25. dharaṇiyiliṅṅanè vāḻuvānasahyaṃ maraṇavumilla namukku pārttu kāl taruṇamitènnu dhariccu tāpamèllāṃ smarahara, tīrttèḻunnal̤l̤ukènṟè mumpil.       25

  26. vayaṟu patappatinuṇṭu kaṇṭatèllāṃ kayaṟi maṟiññu maricciṭunnatin mun daya tirumeni manassilorttu bhakti- kkayaṟu kòṭuttu kareṟṟaṇaṃ manaṃ me.       26

  27. arul̤ vaṭivāyòrupol niṟaññu nilkkuṃ paramaśivan bhagavānaṟiññu sarṇṇaṃ suranadi tiṅkal̤aṇiñña daivame! nin- tiruvaṭi nityamanugrahicciṭeṇaṃ.       27

  28. muḻumatimūṭu turannu muttèṭutta- kkuḻiyilaṭacca kuraṃgamuṇṭu kaiyil taḻalèriyuṃ pòḻutūṟi mūlamol̤aṃ puḻayòḻukunnatu vāḻka bhūvilènnuṃ.       28

  29. janimṛti rogamaṟuppatinnu sañjī- vani parameśvaranāmamènniyilla, punaratumòkkè maṟannu, pūttu kāykkuṃ punakṛtikòṇṭu niṟaññu lokamèllāṃ.       29

  30. naraharimūrtti namicciṭunna nèṟṟi- ttirumiḻitannilèricca māraninnuṃ varuvatinèntòru kāraṇaṃ pòriccī- ṭèrimiḻitannilitònnukūṭèyinnuṃ.       30

  31. paṟavakal̤ pattumaṟuttu paṟṟi nilkkuṃ kuṟikal̤òḻiccu karuttaṭakkiyāṭuṃ cèṟumaṇi cènnu cèṟuttu kāl̤anāgaṃ nèṟukayilākkiyòl̤icciṭunnu nityaṃ.       31

  32. śiva! śivatattvamòḻiññu śaktiyuṃ ni- nnavadhi paṟaññòḻiyātè nādavuṃ nin savanamatinnu samittatākki homi- ppavanivanènnarul̤īṭukappane! nī.       32

  33. cèṟumayir tolu pòtiññu cattupovān varavumèṭuttu valattu vāyuvinmel caruku cuḻannu paṟanniṭunnavaṇṇaṃ tiriyumatiṅṅu varātè tīyiṭeṇaṃ.       33

  34. karumana cèytu kal̤iccu kal̤l̤amèllāṃ karal̤ilamarttiyòralpanèkkuṟicc karuṇayiruttiyanugrahicciṭeṇaṃ karapèrukikkaviyuṃ samudrame! nī.       34

  35. tòḻilukal̤añcumòḻiññu tonni nilkkuṃ muḻumatiyāḻi kaṭaññèṭuttu munnaṃ òḻukivarunnamṛtuṇṭu māṇṭupokā- tòḻuvilòṭukkamudikkumarkkabiṃbaṃ.       35

  36. òruvarumilla namukku nīyòḻiññi- ṅṅòru tuṇa tāṇḍavamūrtti pārttalattil smarahara! sāṃba! sadāpi nī tèl̤iññi- ṅṅòru kṛpa nalkukilèntu veṇṭu pinne?       36

  37. umayòṭukūṭiyaṭuttu vannu vegaṃ mama matimohamaṟuttu mèy kòṭutt yamanuṭè kaiyilakappèṭātèyènnuṃ samanila tannu tal̤arcca tīrttiṭeṇaṃ!       37

  38. calamiḻimāruṭè cañcu ku nilkkuṃ nila niṭilattirunokku vaccaṟutt pala pala līla tuṭarnniṭātè pāli- ccalivòṭu nin padapaṅkajaṃ tareṇaṃ.       38

  39. kaṭiyiṭayiṅkalòl̤iccirunnu kūṭuṃ pòṭiyiluruu piru pokkaṭippān aṭiyanu saṃgati vanniṭātirutti- ppaṭiyarul̤īṭuka pārṇṇatīśa! poṟṟī!       39

  40. yamanòṭu mallu piṭippatinnu nītā- nimayal̤avuṃ piriyātirunnukòl̤ka! sumaśarasāyakasaṅkaṭaṃ sahippān nimiṣavumènnèyayaykkòlā maheśā!       40

  41. sukhavumòrikkalumilla duḥkhamallā- tihaparalokavumilla tèllu poluṃ; sakalamatiṅṅanè śāstrasammataṃ, ñān pakaliravònnumaṟiññatilla poṟṟī!       41

  42. òrukuṟi nin tirumeni vannu munnil- ttirumukhamònnu tiriccu nokkiyènnil pèrukina saṅkaṭavankaṭal kaṭatti- ttaruvatinènnu taraṃ varuṃ dayālo!       42

  43. avaniyilañcuruvappil nālumagni- kkivayòru mūnnuru ru kāṟṟil vānil tava vaṭivònnu taḻaccèḻunnu kāṇmā- nèviṭèyumuṇṭu niṟaññu ninniṭunnu.       43

  44. malamakal̤uṇṭòrupāṭu māṟiṭātè mulakal̤ulaññamṛtūṟi modamākuṃ malamukal̤īnnòḻukuṃ puḻayāḻiyèn talavaḻiyènnòḻukunnitu śaṅkarā!       44

  45. bhasitamaṇiññu pal̤uṅkòṭòttu ninnaṃ- bhasi talayil tiramāla māla cūṭi śvasitamaśikkumalaṃkṛtīkalāpi- ccasi tirumeniyiraṅṅaveṇamènnil.       45

  46. ahamòru doṣamòruttaroṭu cèyvā- nakamalariṅkalaṟiññiṭātavaṇṇaṃ sakalamòḻiccutareṇamènnume ñān bhagavadanugrahapātramāy vareṇaṃ.       46

  47. purahara, pūrṇṇamitèntu ñān piḻacci- pparavaśabhāvamòḻiññiṭāyvatinn? puramèricèytatupolè janmajanmā- ntaravinayòkkèyèrikkaṇaṃ kṣaṇaṃ me.       47

  48. sumaśaravela turattiyoṭṭi nītā- namaraṇamèn manatārilènnumènnil kumatikulaṃ kòlayānapolè kutti- ttimiraniraykku timirttiṭātirippān.       48

  49. cuvayòl̤iyūṟalòḻiññu śītaraśmi- ykkavamati cèyvatinul̤l̤a nin kaṭākṣaṃ bhavamṛti mūṭu paṟiññupokumāṟi- ṅṅivanu tareṇa,matinnu vandanaṃ te.       49

  50. karaṇavumaṅṅu kuḻaññu kaṇṇu ruṃ cèrukiyiruu camaññu jīvanāśaṃ varumal̤avènnumaṟiññukòl̤l̤uvānuṃ hara! hara! nintirunāmamul̤l̤il veṇaṃ.       50

  51. jaya jaya candrakalādhara! daivame! jaya jaya janmavināśana! śaṅkara! jaya jaya śailanivāsa! satāṃ pate! jaya jaya pālaya māmakhileśvara!       51

  52. jaya jitakāma! janārddanasevita! jaya śiva! śaṅkara! śarṇṇa! sanātana! jaya jaya mārakal̤ebarakomal̤a! jaya jaya sāṃba! sadāśiva! pāhi māṃ.       52 }

  53. kaḻaliṇa kāttu kiṭannu vil̤ikkumè- nnaḻalaviṭunnaṟiyātèyirikkayo? piḻa palatuivanènnu ninaykkayo kuḻiyilirunnu kareṟuvatènnu ñān?       53

  54. maḻamukilvarṇṇanumakṣi paṟiccu nin- kaḻaliṇa tannilòrarccana cèytupol kaḻi varumoyitininnaṭiyannu, nin- miḻimuna nalkiyanugrahamekaṇe!       54

  55. òḻikaḻivònnu paṟaññòḻiyātè ni- nnaḻalatiliṭṭurukuṃ mèḻukènnapol kaḻaliṇayiṅkalaṭaṅṅuvatinnu nī vaḻiyarul̤īṭuka vāmadeva, poṟṟī!       55

  56. malamukal̤īnnu varunnòru pāṟapol mulakuṭi māṟiya nāl̤ mutal mānasaṃ alarśarasāyakamallu piṭiccu nin malaraṭiyuṃ jagadīśa maṟannu ñān.       56

  57. kulagiri polèyuṟaccil̤akātèyi- kkalimalamul̤l̤ilirunnu maṟaykkayāl balavumènikku kuṟaññu camaññu nir- mmalanilayènnu tarunnaṭiyannu nī?       57

  58. kulavumakannu kuṭuṃbavumaṅṅane malayilirunnu maheśvarasevanaṃ kalayatu kālamanekabhayaṃ bhavān talayil vidhiccatu sammatamāy varuṃ.       58

  59. vakayaṟiyātè valaññiṭumènnè nī bhagavatiyoṭòrumiccèḻunal̤l̤iva- nnakamurukuṃpaṭi nokkiṭukònnu mā- maghamòruneramaṭuttu varātini.       59

  60. aruvayar tannòṭu kūṭiyoṭiyāṭi- ttirivatinittiri neravuṃ ninappān taramaṇayātèyurukkiyènmanaṃ nin- tiruvaṭiyoṭòrumiccu certtiṭeṇaṃ.       60

  61. òru piṭi tannè namukku ninaykkili- ttiruvaṭitannilitènni maṟṟatèllāṃ karal̤ilirunnu kal̤aññakhilaṃ niṟa- ññiriyiriyènnarul̤unnaṟivèppòḻuṃ.       61

  62. karamatiluu karuttumaṭakkini- nnarikilirunnu kal̤ippatinènnu me varamarul̤unnatu, vāridhiyènnapol karuṇa niṟaññu kaviññòru daivame!       62

  63. puramòru mūnnumèricca purātanan hariharamūrtti jayikkaṇamèppòḻuṃ purijaṭa tannilòl̤iccu kal̤icciṭuṃ suranadi tūkumòrīśvara! pāhi māṃ.       63

  64. paramòru tumpamènikku bhavānòḻi- ññòruvarumilla digaṃbara! ninpadaṃ taraṇamènikkatukòghamòkkèyuṃ taraṇamahaṅkaravāṇi bhavārṇṇavaṃ.       64

  65. miḻikal̤il ninnòḻukunnamṛtattira- ppòḻikal̤il vīṇòḻukuṃ paramāḻiyil cuḻikal̤il ninnu cuḻannu cuḻannu nin kaḻalkal̤il vannaṇayunnatumènnu ñān?       65

  66. maḻa pòḻiyunnatupol miḻiyiṅkal ni- nnòḻukiyòliccurukittiruvul̤l̤avuṃ paḻayòru bhaktajanaṃ bhavasāgara- kkuḻiyatil ninnu kaṭannu kaśmalan ñān.       66

  67. vaḻiyilirunnu varunna bādhayèllā- mòḻiyaṇamènnòru neramèṅkiluṃ me miḻikal̤il ninnamṛtūṟiyaṟiññu nin- kaḻaliṇa ku kal̤ippatināgrahaṃ.       67

  68. piḻa palatul̤l̤ilirunnu palappòḻuṃ cuḻalvatukòṇṭu śivāya namoʃstu te paḻi varumènnu ninaccurukunnu ñā- naḻalatiliṭṭaliyunnòru vèṇṇapol.       68

  69. miḻimunakòṇṭu mayakki nābhiyākuṃ kuḻiyiluruṭṭi maṟippatinnòruṅṅi kiḻiyumèṭuttu varunna maṅkamār tan vaḻikal̤iliṭṭu valaykkòlā maheśā!       69

  70. talamuṭi koti miṭaññu takkayiṭṭa- kkòlamadayāna kuluṅṅi vannu kòmpuṃ talayumuyartti viyattil nokkinilkkuṃ mulakal̤umènnè valaykkòlā maheśā!       70

  71. kuruvukal̤polè kuruttu mārviṭattil karal̤u paṟippatinaṅṅu kaccakèṭṭi taramatu nokki varunna tīvinaykki- nnòrukuṟi polumayaykkòlā maheśā!       71

  72. kaṭalu còriññukal̤aññu kuppakutti- ttaṭamatiliṭṭu niṟaccu kummi nāṟi taṭamulayenti varunna kaival̤appèṇ- kòṭiyaṭipārttu naṭattòlā maheśā!       72

  73. kuruti niṟaññu còriññu cīyòlikkuṃ narakanaṭukkaṭalil bhramiyātè, nin caritarasāmṛtamènnuṭè mānase còrivatinònnu cul̤iccu miḻikkaṇaṃ.       73

  74. śaraṇamènikku bhavaccaraṇāṃbujaṃ nirupamanityanirāmayamūrttiye! nirayaniraykkòruneravumènnè nī tiriyuvatinnòrunāl̤umayaykkòlā.       74

  75. paramapāvana! pāhi purāraye duritanāśana! dhūrjjaṭaye namaḥ caraṇasārasayugmanirīkṣaṇaṃ varaṇatènnu valāntakavanditā!       75

  76. sarasijāyatalocana! sādaraṃ smaraniṣūdana! māmavanī pate! karuṇa ninmanatāriludikkaṇaṃ giriśa! mayyanuvāsaramèppòḻuṃ.       76

  77. putiya pūvu paṟiccu bhavānè ñān matiyilorttòru neravumèṅkiluṃ gativaruṃ paṭi pūjakal̤ cèytati- llatinuṭe piḻayoyitu daivame!       77

  78. pativatāyiyòrikkalumènmanaṃ kutiyaṭaṅṅiyirikkayumillaye! matiyuṟañña jaṭaykkaṇiyunna nī- ratiraḻiññòḻukīṭina meniye!{       78

  79. vidhi varaccatu māṟi varān paṇi pratividhikkumakaṟṟarutāyat iti paṟaññu varunnu mahājanaṃ matiyilònnaṭiyannaṟiyāvato?       79

  80. stuti paṟaññiṭumèṅkilanārataṃ muditarākumaśeṣajanaṅṅal̤uṃ atuminikkarutetilninnèḻuṃ putayaluṃ bata! ve dayānidhe!       80

  81. atiròḻiññu kaviññòḻukunna ni- nnatirasakkaruṇattiramālayil gati varuṃ paṭi muṅṅiyèḻunnu ni lpatinu nīyarul̤eṇamanugrahaṃ.       81

  82. kumudini tanniludiccu kālu vīśi- ssumaśarasārathiyāya somaninnuṃ kimapi karaṅṅal̤ kuṟaññu kālumūnni- ttamasi layiccu tapassu cèytiṭunnu.       82

  83. kala muḻuvan tikayuṃ pòḻutāyvaruṃ vilayamitènnakatāril ninaykkayo? alarśaramūlavirodhiyatāya nin talayilirunnu tapikkarutinniyuṃ.       83

  84. alayòru koṭiyalaññu varunnatuṃ talayilaṇiññu taḻaccu sadāypòḻuṃ nilayil̤akātè niṟaññu cidaṃbara- sthalamatilèppòḻumul̤l̤avane! namaḥ.       84

  85. malamukal̤eṟi vadhiccu mṛgaṅṅal̤ tan tòlikal̤uriccu tarunnatininnivan alamalamènnu ninaccèḻunal̤l̤iyāl pala phalitaṅṅal̤ paṟaññu cirikkumo?       85

  86. nilayanameṟi ñèl̤iññirunnivaṇṇaṃ talayaṇapolè taṭiccu tīṟṟi tinn tulayaṇamènnu puraiva bhavānumèn talayil varaccatitèntòru saṅkaṭaṃ!       86

  87. kalipuruṣan kaṭuvā piṭippatinnāy malayilirunnu varunnavāṟu polè kaliyugaminnitilèṅṅumuṇṭu kāluṃ talayumaṟuttu karasthamākkuvānāy.       87

  88. malarmaṇamènnakaṇakku mūnnu loka- ttilumòrupolè parannu tiṅṅi vīśi kalaśajalapratibiṃbanabhassupol palatilumòkkè niṟaññarul̤e! jaya.       88

  89. malajalamuṇṭòrupāṭu niṟaññu mu- mmalamatil muṅṅi mul̤accul̤avākuvān vil̤anilamaṅṅu vitaccu paḻuttaṟu- ttulakar bhujiccalayunnatu saṅkaṭaṃ.       89

  90. palitajarāmaraṇaṅṅal̤ palappòḻuṃ puliyatupolè varunnu piṭikkuvān pòlivitinènnu varuṃ bhagavānuṭè kal̤iyivayòkkèyanādiyatallayo!       90

  91. cila samayaṃ śivaseva muḻukkayā- lil̤akarutātèyirunnaliyuṃ manaṃ pala pòḻutuṃ bhagavānuṭè māyayil palakuṟiyiṅṅanè tannèyirikkayo?       91

  92. apajayamònnumènikkaṇayātini- ttapasi nirantaramènmalamòkkèyuṃ sapadi dahiccu sukhaṃ taruvānumèn- japakusumattirumeni jayikkaṇaṃ.       92

  93. avamati cèytu taḻacca kāṭutannil bhavamṛtivittu mul̤accu mūṭumūnni bhuvanamatiṅkalirunnu maṇṇu tinnuṃ śavamèri tinnuvato, narikkòrūṇo?       93

  94. janakanumammayumātmasakhipriya janavumaṭuttayalvāsikal̤uṃ vinā jananamèṭuttu piriññiṭumèppòḻuṃ       94 taniyèyirippatine taramāy varū.

  95. aṇayalirunnarul̤īṭumanugrahaṃ dinamaṇi cūṭiya tampurānitònnuṃ aṇuval̤avuṃ piriyātèyirikkumèn maṇikal̤ namukku varuṃ piṇi tīrttiṭuṃ.       95

  96. piṇiyinikkaṇayātèyinittiru- ppaṇiviṭaykkòru bhaktiyuṟaykkaṇaṃ taṇalilirunnarul̤unnatu cèñciṭa- ykkaṇiyumaṃbaragaṃgayuṭe tira.       96

  97. aṇimuṭikkaṇiyuṃ tiramālayil taṇiyumèn vyasanaṅṅal̤atòkkèyuṃ piṇiyaṟuppatinèppòḻumattiru- kkaṇikal̤ kāṭṭuka kāmavināśana!       97

  98. paṇiyumapphaṇimāla piriccu cer- ttaṇiyumacciṭayāṭi varunna ni- nnaṇimukhāṃbujamakṣikal̤ kòṇṭini- kkaṇiyaṇaṃ karuṇākalaśāṃbudhe!       98

  99. amaravāhini pòṅṅi varuṃ tira- ykkamaramènna kaṇakku paṭaṅṅal̤uṃ samarasattil viriccaravaṅṅal̤o- ṭamarumacciṭayāṭiyaṭukkaṇaṃ.       99

  100. kul̤irmatikòṇṭu kul̤irttu lokamèllā- mòl̤itiral̤unnòru vèṇṇilāvu pòṅṅi tèl̤utèl̤è vīśivil̤aṅṅi devaloka- kkul̤amatilāmpal viriññu kāṇaṇaṃ me!       100

How to use this page
  1. Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.

  2. Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.

  3. Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.

  4. Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.

  5. Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.

  6. Share sends a link to this page. PDF makes a clean sheet without menus, to save or print.

  7. At the end, Previous and Next take you through the list in order.

All tips

Text: Malayalam Wikisource: ശിവശതകം (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.