അർദ്ധനാരീശ്വരസ്തവം
അയ്യോയീ വെയിൽകൊണ്ടു വെന്തുരുകി വാ- ടീടുന്നു നീയെന്നിയേ കയ്യേകീടുവതിന്നു കാൺകിലൊരുവൻ കാരുണ്യവാനാരഹോ! പയ്യാർന്നീ ജനമാഴിയിൽ പതിവതിൻ- മുന്നേ പരന്നൂഴിയിൽ പെയ്യാറാകണമേ ഘനാംബു കൃപയാ ഗംഗാനദീധാമമേ! 1
നാടും കാടുമൊരേകണക്കിനു നശി- ച്ചീടുന്നതും നെക്കിന- ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വറ- ണ്ടീടുന്നതും നിത്യവും തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും പാടും പരീക്ഷിച്ചു നി- ന്നീടും നായകനെന്തു നന്മയരുളായ്- വാനർദ്ധനാരീശ്വരാ? 2
ഊട്ടിത്തീറ്റി വളർത്തുമുമ്പർതടിനീ- നാഥന്നുമിപ്പോളുയിർ- ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ- ന്തയ്യോ കുഴപ്പത്തിലായ് നാട്ടിൽക്കണ്ടതശേഷവും ബത നശി- ച്ചീടുന്നതും കണ്ടു നീ മൂട്ടിൽത്തന്നെയിരുന്നിടുന്നു, മുറയോ? മൂളർദ്ധനാരീശ്വരാ! 3
ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും ദാരുക്കളും ദൈവമേ! നീരില്ലാതെ നിറഞ്ഞു സങ്കടമഹോ! നീയൊന്നുമോർത്തീലയോ? ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ- നെന്നോർത്തിരുന്നോരിലീ- ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ? കൂറർദ്ധനാരീശ്വരാ! 4
മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയിൽ ചൊല്പൊങ്ങുമപ്പും ധരി- ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു- ന്നീടുന്നു നീയെന്തഹോ! ഇപ്പാരാരിനിയാളുമിപ്പരിഷയി- ന്നാരോടുരയ്ക്കുന്നു നിൻ- തൃപ്പാദത്തണലെന്നിയേ തുണ നമു- ക്കാരർദ്ധനാരീശ്വരാ? 5
Roman transliteration (IAST)
Automatic transliteration.
ayyoyī vèyilkòṇṭu vènturuki vā- ṭīṭunnu nīyènniye kayyekīṭuvatinnu kāṇkilòruvan kāruṇyavānāraho! payyārnnī janamāḻiyil pativatin- munne parannūḻiyil pèyyāṟākaṇame ghanāṃbu kṛpayā gaṃgānadīdhāmame! 1
nāṭuṃ kāṭumòrekaṇakkinu naśi- ccīṭunnatuṃ nèkkina- kkīṭuṃ nīrumòḻiññu nāvukal̤ vaṟa- ṇṭīṭunnatuṃ nityavuṃ teṭuṃ ñaṅṅal̤umul̤l̤u nòntutiriyuṃ pāṭuṃ parīkṣiccu ni- nnīṭuṃ nāyakanèntu nanmayarul̤āy- vānarddhanārīśvarā? 2
ūṭṭittīṟṟi val̤arttumumpartaṭinī- nāthannumippol̤uyir- kkūṭṭattoṭòru kūṟumilla, kathayè- ntayyo kuḻappattilāy nāṭṭilkkaṇṭataśeṣavuṃ bata naśi- ccīṭunnatuṃ kaṇṭu nī mūṭṭilttannèyirunniṭunnu, muṟayo? mūl̤arddhanārīśvarā! 3
dāridryaṃ kaṭutāy, dahiccu tṛṇavuṃ dārukkal̤uṃ daivame! nīrillātè niṟaññu saṅkaṭamaho! nīyònnumorttīlayo? ārul̤l̤itra kṛpāmṛtaṃ còriyuvā- nènnorttirunnorilī- krūrattīyiṭuvān tuniññataḻako? kūṟarddhanārīśvarā! 4
muppāròkkèyitā muṭiññu muṭiyil còlpòṅṅumappuṃ dhari- ccèppoḻuṃ paramātmaniṣṭhayiliru- nnīṭunnu nīyèntaho! ippārāriniyāl̤umippariṣayi- nnāroṭuraykkunnu nin- tṛppādattaṇalènniye tuṇa namu- kkārarddhanārīśvarā? 5
How to use this page
Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.
Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.
Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.
Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.
Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.
Share sends a link to this page. PDF makes a clean sheet without menus, to save or print.
At the end, Previous and Next take you through the list in order.
Text: Malayalam Wikisource: അർദ്ധനാരീശ്വരസ്തവം (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.
Sanatan Bhakt · sanatanbhakt.com/prayers/stotra/ml-ardhanareeswara-stavam.html