പിണ്ഡനന്ദി
ഗർഭത്തിൽ വച്ചു ഭഗവാനടിയന്റെ പിണ്ഡ- മെപ്പേരുമൻപൊടു വളർത്ത കൃപാലുവല്ലീ! കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി- ട്ടർപ്പിച്ചിടുന്നവിടെയൊക്കെയുമങ്ങു ശംഭോ! 1
മണ്ണും ജലം കനലുമംബരമോടു കാറ്റു- മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കൽ നിന്നെൻ പിണ്ഡത്തിനന്നമൃതു നല്കി വളർത്ത ശംഭോ! 2
കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു- വൊന്നല്ല നിന്റെ കൃപയിന്നറിയിച്ചിടുന്നു; അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ- റ്റെല്ലാരുമിങ്ങിതിലിരുന്നു വളർന്നിടുന്നൂ. 3
ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി- ലെന്തൊന്നുകൊണ്ടിതു വളർന്നതഹോ! വിചിത്രം; എൻതമ്പുരാന്റെ കളിയൊക്കെയിതെന്നറിഞ്ഞാ- ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ! 4
നാലഞ്ചു മാസമൊരുപോൽ നയനങ്ങൾ വെച്ചു കാലന്റെ കയ്യിലണയാതെ വളർത്തി നീയേ, കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന- ക്കാലം നിനച്ചു കരയുന്നിതു കേൾക്ക ശംഭോ! 5
രേതസ്സു തന്നെയിതു രക്തമൊടും കലർന്നു നാദം തിരണ്ടുരുവതായ് നടുവിൽ കിടന്നേൻ, മാതാവുമില്ലവിടെയന്നു പിതാവുമില്ലെൻ- താതൻ വളർത്തിയവനാണിവനിന്നു ശംഭോ! 6
അന്നുള്ള വേദന മറന്നതു നന്നുണർന്നാ- ലിന്നിങ്ങു തന്നെരിയിൽ വീണു മരിക്കുമയ്യോ! പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ! 7
എൻ തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീർപ്പുമിട്ടു നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു- ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ! 8
എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി- ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ! 9
Roman transliteration (IAST)
Automatic transliteration.
garbhattil vaccu bhagavānaṭiyanṟè piṇḍa- mèpperumanpòṭu val̤artta kṛpāluvallī! kalpiccapolè varumènnu ninaccu kaṇṭi- ṭṭarppicciṭunnaviṭèyòkkèyumaṅṅu śaṃbho! 1
maṇṇuṃ jalaṃ kanalumaṃbaramoṭu kāṟṟu- mèṇṇippiṭiccaṟayiliṭṭèriyuṃ kòl̤utti daṇḍappèṭuttumòru devatayiṅkal ninnèn piṇḍattinannamṛtu nalki val̤artta śaṃbho! 2
kallinnakattu kuṭivāḻumòralpajantu- vònnalla ninṟè kṛpayinnaṟiyicciṭunnu; allikkuṭattilamarunnamarendranuṃ ma- ṟṟèllārumiṅṅitilirunnu val̤arnniṭunnū. 3
bandhukkal̤illa balavuṃ dhanavuṃ ninaykki- lèntònnukòṇṭitu val̤arnnataho! vicitraṃ; èntampurānṟè kal̤iyòkkèyitènnaṟiññā- landhatvamillatinu nīyarul̤īṭu śaṃbho! 4
nālañcu māsamòrupol nayanaṅṅal̤ vèccu kālanṟè kayyilaṇayātè val̤artti nīye, kālaṃ kaḻiññu karuviṅkalirunnu ñāna- kkālaṃ ninaccu karayunnitu kel̤kka śaṃbho! 5
retassu tannèyitu raktamòṭuṃ kalarnnu nādaṃ tiraṇṭuruvatāy naṭuvil kiṭannen, mātāvumillaviṭèyannu pitāvumillèn- tātan val̤arttiyavanāṇivaninnu śaṃbho! 6
annul̤l̤a vedana maṟannatu nannuṇarnnā- linniṅṅu tannèriyil vīṇu marikkumayyo! pònnappanannu pòṟivātilòrañcumiṭṭu tanniṭṭu tannèyituminnaṟiyunnu śaṃbho! 7
èn tal̤l̤ayènnèyakame cumaṭāykkiṭatti vèntul̤l̤aḻiññu vèṟute nèṭuvīrppumiṭṭu nòntiṅṅu pèṟṟu, naripolè kiṭannu kūvu- nnèntāvatiṅṅaṭiyanònnarul̤īṭu śaṃbho! 8
èllāmaṟiññu bhagavānivaninnèṭuttu còlleṇamo duritamòkkèyakaṟṟaṇe nī illārumiṅṅaṭiyanaṅṅòḻiyunnuvèṅki- lèllāṃ kal̤aññèrutileṟi varunna śaṃbho! 9
How to use this page
Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.
Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.
Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.
Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.
Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.
Share sends a link to this page. PDF makes a clean sheet without menus, to save or print.
At the end, Previous and Next take you through the list in order.
Text: Malayalam Wikisource: പിണ്ഡനന്ദി (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.
Sanatan Bhakt · sanatanbhakt.com/prayers/stotra/ml-pinda-nandi.html