ചിജ്ജഡചിന്തനം
ഒരുകോടി ദിവാകരരൊത്തുയരും- പടി പാരൊടു നീരനലാദികളും കെടുമാറു കിളർന്നു വരുന്നൊരു നിൻ വടിവെന്നുമിരുന്നു വിളങ്ങിടണം. 1
ഇടണേയിരുകണ്മുനയെന്നിലതി- ന്നടിയന്നഭിലാഷമുമാപതിയേ! ജഡമിന്നിതുകൊണ്ടു ജയിക്കുമിതി- ന്നിടയില്ലയിരിപ്പതിലൊന്നിലുമേ. 2
നിലമോടു നെരുപ്പു നിരന്നൊഴുകും ജലമാശുഗനംബരമഞ്ചിലുമേ അലയാതെയടിക്കടി നൽകുക നിൻ നിലയിന്നിതുതന്നെ നമുക്കു മതി. 3
മതി തൊട്ടു മണം മുതലഞ്ചുമുണർ- ന്നരുളോളവുമുള്ളതു ചിൻമയമാം ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ- മിതു രണ്ടിലുമായമരുന്നഖിലം. 4
അഖിലർക്കുമതിങ്ങനെ തന്നെ മതം സുഖസാദ്ധ്യമിതെന്നു ശുകാദികളും പകരുന്നു പരമ്പരയായ് പലതും ഭഗവാനുടെ മായയഹോ! വലുതേ. 5
വലുതും ചെറുതും നടുമദ്ധ്യവുമാ- യലയറ്റുയരുന്ന ചിദംബരമേ! മലമായയിലാണ്ടു മയങ്ങി മനം നില വിട്ടു നിവർന്നലയാതരുളേ. 6
അരുളേ, തിരുമേനിയണഞ്ഞിടുമീ- യിരുളേ, വെളിയേ,യിടയേ, പൊതുവേ, കരളേ, കരളിങ്കലിരിക്കുമരും- പൊരുളേ, പുരി മൂന്നുമെരിച്ചവനേ! 7
എരികയ്യതിലേന്തിയിറങ്ങിവരും തിരുമേനി ചിദംബരമെന്നരുളും പുരി തന്നിലിരുന്നു പുരം പൊരിചെയ്- തരുളുന്നതു തന്നെയൊരദ്ഭുതമാം. 8
പുതുമാങ്കനി പുത്തമൃതേ, ഗുളമേ, മധുവേ, മധുരക്കനിയേ, രസമേ, വിധിമാധവരാദി തിരഞ്ഞിടുമെൻ പതിയേ, പദപങ്കജമേ, ഗതിയേ! 9
ഗതി നീയടിയന്നു ഗജത്തെയുരി- ച്ചതുകൊണ്ടുട ചാർത്തിയ ചിന്മയമേ, ചതിചെയ്യുമിരുട്ടൊരു ജാതി വിടു- ന്നതിനിന്നടിയന്നരുളേകണമേ! 10
Roman transliteration (IAST)
Automatic transliteration.
òrukoṭi divākararòttuyaruṃ- paṭi pāròṭu nīranalādikal̤uṃ kèṭumāṟu kil̤arnnu varunnòru nin vaṭivènnumirunnu vil̤aṅṅiṭaṇaṃ. 1
iṭaṇeyirukaṇmunayènnilati- nnaṭiyannabhilāṣamumāpatiye! jaḍaminnitukòṇṭu jayikkumiti- nniṭayillayirippatilònnilume. 2
nilamoṭu nèruppu nirannòḻukuṃ jalamāśuganaṃbaramañcilume alayātèyaṭikkaṭi nalkuka nin nilayinnitutannè namukku mati. 3
mati tòṭṭu maṇaṃ mutalañcumuṇar- nnarul̤ol̤avumul̤l̤atu cinmayamāṃ kṣititòṭṭirul̤ol̤amaho! jaḍamā- mitu raṇṭilumāyamarunnakhilaṃ. 4
akhilarkkumatiṅṅanè tannè mataṃ sukhasāddhyamitènnu śukādikal̤uṃ pakarunnu paramparayāy palatuṃ bhagavānuṭè māyayaho! valute. 5
valutuṃ cèṟutuṃ naṭumaddhyavumā- yalayaṟṟuyarunna cidaṃbarame! malamāyayilāṇṭu mayaṅṅi manaṃ nila viṭṭu nivarnnalayātarul̤e. 6
arul̤e, tirumeniyaṇaññiṭumī- yirul̤e, vèl̤iye,yiṭaye, pòtuve, karal̤e, karal̤iṅkalirikkumaruṃ- pòrul̤e, puri mūnnumèriccavane! 7
èrikayyatilentiyiṟaṅṅivaruṃ tirumeni cidaṃbaramènnarul̤uṃ puri tannilirunnu puraṃ pòricèy- tarul̤unnatu tannèyòradbhutamāṃ. 8
putumāṅkani puttamṛte, gul̤ame, madhuve, madhurakkaniye, rasame, vidhimādhavarādi tiraññiṭumèn patiye, padapaṅkajame, gatiye! 9
gati nīyaṭiyannu gajattèyuri- ccatukòṇṭuṭa cārttiya cinmayame, caticèyyumiruṭṭòru jāti viṭu- nnatininnaṭiyannarul̤ekaṇame! 10
How to use this page
Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.
Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.
Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.
Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.
Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.
Share sends a link to this page. PDF makes a clean sheet without menus, to save or print.
At the end, Previous and Next take you through the list in order.
Text: Malayalam Wikisource: ചിജ്ജഡചിന്തനം (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.
Sanatan Bhakt · sanatanbhakt.com/prayers/stotra/ml-chijjada-chinthanam.html