ഇന്ദ്രിയവൈരാഗ്യം

Auto-scrollSpeed 3

Touch the screen or press any key to pause.

Reading settings

Text size
Show
Layout (wide screens)
Line spacing
  1. നാദം കടന്നു നടുവേ വിലസുന്ന നിന്മെയ് ചേതസ്സിലായ് വരിക ജന്മമറുന്നതിന്നായ് ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ- രാതങ്കമില്ലടിയനുണ്ടിതു തീർക്ക ശംഭോ!       1

  2. കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെൻ - പ്രാണൻ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിൻ- ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!       2

  3. ത്വക്കിന്നു ദുഃഖമൊരു നേരവുമില്ലതോർക്കിൽ ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ! വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിൻ- പോക്കൽപ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ!       3

  4. തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിൻമെയ് വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം? മണ്ണിന്നു തൊട്ടു മതിയന്തമിരുന്നു മിന്നും കണ്ണിന്നു കഷ്ടമിതു നിന്റെ വിഭൂതി ശംഭോ!       4

  5. നാവിന്നെഴുന്ന നരകക്കടലിൽക്കിടന്നു ജീവൻ തളർന്നു ശിവമേ! കര ചേർത്തിടേണം ഗോവിന്ദനും നയനപങ്കജമിട്ടു കൂപ്പി മേവുന്നു, നിൻ മഹിമയാരറിയുന്നു ശംഭോ!       5 നീരും നിരന്ന നിലവും കനലോടു കാറ്റും ചേരും ചിദംബരമതിങ്കലിരുന്നിടും നീ പാരിൽ കിടന്നലയുമെൻ പരിതാപമെല്ലാ- മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ!       6

  6. നാവിന്നു നിന്റെ തിരുനാമമെടുത്തുരച്ചു മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ ജീവൻ വിടുമ്പൊഴതിൽ നിന്നു തെളിഞ്ഞിടും പിൻ നാവിന്നു ഭൂഷണമിതെന്നി നമുക്കു വേണ്ടാ.       7

  7. കയ്യൊന്നു ചെയ്യുമതുപോലെ നടന്നിടും കാ- ലയ്യോ! മലത്തൊടു ജലം വെളിയിൽ പതിക്കും പൊയ്യേ പുണർന്നിടുമതിങ്ങനെ നിന്നു യുദ്ധം ചെയ്യുമ്പൊഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ?       8

  8. ചിന്തിച്ചിടുന്നു ശിവമേ! ചെറുപൈതലാമെൻ ചിന്തയ്ക്കു ചേതമിതുകൊണ്ടൊരു തെല്ലുമില്ലേ സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ- തെന്തിങ്ങു നിന്നുഴറിയാലൊരു സാദ്ധ്യമയ്യോ!       9

  9. അയ്യോ! കിടന്നലയുമിപ്പുലയർക്കു നീയെൻ- മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലിൽ കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ- പ്പൊയ്യിങ്കൽനിന്നു പുതുമേനി പുണർന്നിടാനായ്!       10

Roman transliteration (IAST)

Automatic transliteration.

  1. nādaṃ kaṭannu naṭuve vilasunna ninmèy cetassilāy varika janmamaṟunnatinnāy bodhaṃ kal̤aññu puṟame cuḻaluṃ cèvikkò- rātaṅkamillaṭiyanuṇṭitu tīrkka śaṃbho!       1

  2. kāṇunna kaṇṇinòru daṇḍavumilla kaṇṭèn - prāṇan vèṭiññiṭukilèntinu pinnèyèllāṃ kāṇuṃ niṟaṃ taramitòkkèyaḻiññèḻuṃ nin- ceṇuṟṟa cèṅkaḻalu tannu jayikka śaṃbho!       2

  3. tvakkinnu duḥkhamòru neravumillatorkkil duḥkhaṃ namukku tuṭarunnu durantamayyo! vèkkaṃ taṇuppu vèyiloṭu vil̤aṅṅiṭuṃ nin- pokkalppòliññiṭuvatinnarul̤īṭu śaṃbho!       3

  4. taṇṇīrumannavumaṟiññu tarunna ninmèy vèṇṇīṟaṇiññu vilasunnatinèntu bandhaṃ? maṇṇinnu tòṭṭu matiyantamirunnu minnuṃ kaṇṇinnu kaṣṭamitu ninṟè vibhūti śaṃbho!       4

  5. nāvinnèḻunna narakakkaṭalilkkiṭannu jīvan tal̤arnnu śivame! kara certtiṭeṇaṃ govindanuṃ nayanapaṅkajamiṭṭu kūppi mevunnu, nin mahimayāraṟiyunnu śaṃbho!       5 nīruṃ niranna nilavuṃ kanaloṭu kāṟṟuṃ ceruṃ cidaṃbaramatiṅkalirunniṭuṃ nī pāril kiṭannalayumèn paritāpamèllā- māriṅṅu ninnòṭaṟiyippatinuṇṭu śaṃbho!       6

  6. nāvinnu ninṟè tirunāmamèṭutturaccu mevunnatinnèl̤utilònnarul̤īṭaṇe nī jīvan viṭumpòḻatil ninnu tèl̤iññiṭuṃ pin nāvinnu bhūṣaṇamitènni namukku veṇṭā.       7

  7. kayyònnu cèyyumatupolè naṭanniṭuṃ kā- layyo! malattòṭu jalaṃ vèl̤iyil patikkuṃ pòyye puṇarnniṭumatiṅṅanè ninnu yuddhaṃ cèyyumpòḻèṅṅanè śivā tirumèy ninappū?       8

  8. cinticciṭunnu śivame! cèṟupaitalāmèn cintaykku cetamitukòṇṭòru tèllumille sandhicciṭunna bhagavānòṭu tannè còllā- tèntiṅṅu ninnuḻaṟiyālòru sāddhyamayyo!       9

  9. ayyo! kiṭannalayumippulayarkku nīyèn- mèyyo kòṭuttu vilayāy vilasunnu melil kayyònnu tannu karayeṟṟaṇamènnèyinnī- ppòyyiṅkalninnu putumeni puṇarnniṭānāy!       10

How to use this page
  1. Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.

  2. Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.

  3. Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.

  4. Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.

  5. Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.

  6. Share sends a link to this page. PDF makes a clean sheet without menus, to save or print.

  7. At the end, Previous and Next take you through the list in order.

All tips

Text: Malayalam Wikisource: ഇന്ദ്രിയവൈരാഗ്യം (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.