കുണ്ഡലിനിപ്പാട്ട്
ആടുപാമ്പേ! പുനം തേടു പാമ്പേ! യരു- ളാനന്ദക്കൂത്തു കണ്ടാടുപാമ്പേ!
തിങ്കളും കൊന്നയും ചൂടുമീശൻപദ- പങ്കജം ചേർന്നുനിന്നാടുപാമ്പേ!
വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി കണ്ണീരൊഴുകക്കണ്ടാടു പാമ്പേ!
ആയിരം കോടി അനന്തൻ നീ ആനന്ദ- മായിരവും തുറന്നാടു പാമ്പേ!
ഓമെന്ന് തൊട്ടൊരു കോടി മന്ത്രപ്പൊരുൾ നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ!
പുള്ളിപ്പുലിത്തോൽ പുതയ്ക്കും പൂമേനിയെ- ന്നുള്ളിൽ കളിക്കുമെന്നാടു പാമ്പേ!
പേയും പിണവും പിറക്കും ചുടുകാട് മേയും പരമ്പൊരുളാടു പാമ്പേ!
പൂമണക്കുംകുഴലാളകംപൂകുമാ- കോമളമേനി കണ്ടാടു പാമ്പേ!
നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു- ളാദിയായുള്ളതെന്നാടു പാമ്പേ!
പൂമലരോനും തിരുമാലുമാരും പൊൻ- പൂമേനി കണ്ടില്ലെന്നാടു പാമ്പേ!
കാമനെച്ചുട്ട കണ്ണുള്ള കാലാരി തൻ നാമം നുകർന്നുനിന്നാടു പാമ്പേ!
വെള്ളിമലയിൽ വിളങ്ങും വേദപ്പൊരു- ളുള്ളിൽകളിക്കുമെന്നാടു പാമ്പേ!
എല്ലാമിറക്കിയെടുക്കുമേകൻ പദ- പല്ലവം പറ്റി നിന്നാടു പാമ്പേ!
എല്ലായറിവും വിഴുങ്ങി വെറും വെളി- യെല്ലയിലേറി നിന്നാടു പാമ്പേ!
എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു ചൊല്ലെങ്ങുമുണ്ടു നിന്നാടു പാമ്പേ!
ചൊല്ലെല്ലാമുണ്ട് ചുടരായെഴും പൊരു- ളെല്ലയിലേറി നിന്നാടു പാമ്പേ!
ദേഹം നിജമല്ല ദേഹിയൊരുവനീ ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ!
നാടും നഗരവുമൊന്നായ് നാവിൽനി- ന്നാടു നിൻ നാമമോതീടു പാമ്പേ!
ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങീടു- മേകനുമുണ്ടറിഞ്ഞീടു പാമ്പേ!
പേരിങ്കൽനിന്നു പേരുവെളിയെന്നല്ല പാരാദി തോന്നിയെന്നാടു പാമ്പേ!
ചേർന്നുനിൽക്കുമ്പൊരുളെല്ലാം ചെന്താരൊടു നേർന്നുപോമ്മാറു നിന്നോടു പാമ്പേ!
Roman transliteration (IAST)
Automatic transliteration.
āṭupāmpe! punaṃ teṭu pāmpe! yaru- l̤ānandakkūttu kaṇṭāṭupāmpe!
tiṅkal̤uṃ kònnayuṃ cūṭumīśanpada- paṅkajaṃ cernnuninnāṭupāmpe!
vèṇṇīṟaṇiññu vil̤aṅṅuṃ tirumeni kaṇṇīròḻukakkaṇṭāṭu pāmpe!
āyiraṃ koṭi anantan nī ānanda- māyiravuṃ tuṟannāṭu pāmpe!
omènn tòṭṭòru koṭi mantrappòrul̤ nāmènnaṟiññukòṇṭāṭu pāmpe!
pul̤l̤ippulittol putaykkuṃ pūmeniyè- nnul̤l̤il kal̤ikkumènnāṭu pāmpe!
peyuṃ piṇavuṃ piṟakkuṃ cuṭukāṭ meyuṃ parampòrul̤āṭu pāmpe!
pūmaṇakkuṃkuḻalāl̤akaṃpūkumā- komal̤ameni kaṇṭāṭu pāmpe!
nādattiluṇṭāṃ namaśśivāyappòru- l̤ādiyāyul̤l̤atènnāṭu pāmpe!
pūmalaronuṃ tirumālumāruṃ pòn- pūmeni kaṇṭillènnāṭu pāmpe!
kāmanèccuṭṭa kaṇṇul̤l̤a kālāri tan nāmaṃ nukarnnuninnāṭu pāmpe!
vèl̤l̤imalayil vil̤aṅṅuṃ vedappòru- l̤ul̤l̤ilkal̤ikkumènnāṭu pāmpe!
èllāmiṟakkiyèṭukkumekan pada- pallavaṃ paṟṟi ninnāṭu pāmpe!
èllāyaṟivuṃ viḻuṅṅi vèṟuṃ vèl̤i- yèllayileṟi ninnāṭu pāmpe!
èllāṃ viḻuṅṅiyètiraṟṟèḻunnòru còllèṅṅumuṇṭu ninnāṭu pāmpe!
còllèllāmuṇṭ cuṭarāyèḻuṃ pòru- l̤èllayileṟi ninnāṭu pāmpe!
dehaṃ nijamalla dehiyòruvanī dehattiluṇṭaṟiññīṭu pāmpe!
nāṭuṃ nagaravumònnāy nāvilni- nnāṭu nin nāmamotīṭu pāmpe!
dehavuṃ dehiyumònnāy viḻuṅṅīṭu- mekanumuṇṭaṟiññīṭu pāmpe!
periṅkalninnu peruvèl̤iyènnalla pārādi tonniyènnāṭu pāmpe!
cernnunilkkumpòrul̤èllāṃ cèntāròṭu nernnupommāṟu ninnoṭu pāmpe!
How to use this page
Tap Kirtan for large text that keeps the screen awake. Press Start to scroll while you sing; touch the screen to pause.
Tap Aa to change the text size and line spacing, or to show both, lyrics only or translation only. Your choice is remembered.
Under Read in, pick a script to read the same text in Devanagari, Bengali, Tamil, Telugu and more.
Compare shows the lyrics side by side in two scripts, such as Devanagari and Roman, verse by verse. Choose any script or a translation for each column; on songs and prayers, Show meaning adds the meaning under each verse.
Tap Save to keep this page under Your songs on the home page. Pages you open appear there too, on this device only.
Share sends a link to this page. PDF makes a clean sheet without menus, to save or print.
At the end, Previous and Next take you through the list in order.
Text: Malayalam Wikisource: കുണ്ഡലിനിപ്പാട്ട് (Wikisource contributors (see the page history)),CC BY-SA 4.0, retrieved 2026-10-26. Other scripts and the Roman transliteration are generated automatically.
Sanatan Bhakt · sanatanbhakt.com/prayers/stotra/ml-kundalini-pattu.html